Thursday, July 3, 2025 12:27 pm

പഴയാറ്റിൽ ദേവീക്ഷേത്രത്തിലെ മുടിയെടുപ്പുത്സവം നാളെ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ആറുവർഷത്തിലൊരിക്കൽ നടക്കുന്ന പഴയാറ്റിൽ ദേവീക്ഷേത്രത്തിലെ മുടിയെടുപ്പുത്സവം ശനി, ഞായർ ദിവസങ്ങളിലായി നടക്കും. ഉത്സവത്തിനു മുന്നോടിയായി നടന്നുവന്ന 43 ദിവസത്തെ കളമെഴുത്തുംപാട്ടും ശനിയാഴ്ച സമാപിക്കും. അവസാനത്തെ 10 ദിവസം വലിയ കളമാണെഴുതിയിരുന്നത്. ഭദ്രകാളിപ്രീതിക്കായി ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങാണ് തിരുമുടിയെടുപ്പ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതും ആറുവർഷം കൂടുമ്പോൾ എഴുന്നള്ളിക്കുന്നതുമായ ഭഗവതിയുടെ ഭദ്രകാളി തിരുമുടിക്ക് പുതിയ നിറച്ചാർത്തു നൽകിയിരുന്നു. മധ്യതിരുവിതാംകൂറിലെ തിരുമുടികളിൽ ഏറ്റവും വലുപ്പമുള്ളതാണ് ഇവിടത്തെ തിരുമുടി. മുടിയെടുപ്പ്, മുടിപ്പേച്ച്, കളമെഴുത്തുംപാട്ടും, ഗുരുസി പൂജ എന്നിവ അനുഷ്ഠാനപൂർവം നടക്കുന്ന ക്ഷേത്രമാണിത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് സമൂഹ അന്നദാനം, മൂന്നിന് തിരുമുടിയെഴുന്നള്ളത്ത് ഇടമന മഠത്തിൽനിന്നു പഴയാറ്റിൽ ദേവീക്ഷേത്രത്തിലേക്ക്. 7.45-ന് കളമെഴുത്തുംപാട്ടും. 11-ന് ഗുരുസിപൂജ, രണ്ടിന് മുടിപ്പേച്ച്. പുലർച്ചെ നാലിന് തിരുമുടിയെഴുന്നള്ളത്ത്. ഞായറാഴ്ച വൈകിട്ട് 7.15-ന് ഭക്തിഗാനാലാപനം, ഒൻപതിന് കോമരങ്ങളുടെ അകമ്പടിയോടെ ദേശഗുരുസിയെഴുന്നള്ളത്ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗൗരവകരമായ വിഷയങ്ങള്‍ നില്‍ക്കുമ്പോള്‍ ഖദര്‍ വിവാദം അനാവശ്യം – കെ. മുരളീധരന്‍

0
കോഴിക്കോട്: ധരിക്കുന്നത് ഖദറായാലും കളറായാലും കുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ....

ജില്ലയിലെ ആദ്യ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സ്വിച്ച്‌ ഗിയർ സബ്‌സ്‌റ്റേഷൻ പ്രവർത്തന സജ്ജമായി

0
പത്തനംതിട്ട : ജില്ലയിലെ ആദ്യ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സ്വിച്ച്‌...

അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി മാറാനൊരുങ്ങി മൂന്നാർ

0
ഇടുക്കി :  സഞ്ചാരികളുടെ പ്രിയപ്പെട്ട മൂന്നാര്‍ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി...

സൂംബയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ

0
മലപ്പുറം : ലഹരി വിരുദ്ധ ക്യാപയിൻറെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ...