ജയിലിൽ കിടന്നാലും പെൻഷൻ ; റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണ ഒരു കോടിയോളം രൂപ പെൻഷൻ വാങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊലക്കേസിൽ പ്രതിയായ റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയെ ജീവപര്യന്തം കഠിന തടവിന് എറണാകുളം സി.ബി.ഐ കോടതി 2010 ഒക്‌ടോബർ 28 ന് ശിക്ഷിച്ചിരുന്നു. അന്നുമുതൽ ഇതുവരെ പതിനാലു വർഷമായി ഒരു മാസം പോലും മുടങ്ങാതെ 90,42,600 ലക്ഷം രൂപ (1 കോടിയോളം) പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുന്നത് വിവരാവകാശ നിയമപ്രകാരം വെളിവായി. കെ. ലക്ഷ്മണ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ എല്ലാ മാസവും മുടങ്ങാതെ പെൻഷൻ വാങ്ങിക്കുന്നുണ്ടായിരുന്നു. 1994 ൽ ജൂൺ മാസം മുതലാണ് ലക്ഷ്മണ പെൻഷൻ വാങ്ങിക്കുവാൻ തുടങ്ങിയത്. 2010 ഒക്‌ടോബർ 28 നാണ് സി.ബി.ഐ കോടതി ലക്ഷ്മണയെ കഠിനതടവിന് ശിക്ഷിച്ചത്. 2011 ജൂൺ 14 ന് ഹൈക്കോടതി ശിക്ഷ ശരിവെയ്ക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയും ജീവപര്യന്തം ശിക്ഷ ശരിവെച്ചിരുന്നു.

ലക്ഷ്മണയുടെ ഒരു മാസത്തെ പെൻഷൻ 53,825 രൂപയാണ്. ശിക്ഷ കഴിഞ്ഞ ലക്ഷ്മണ തിരുവനന്തപുരത്ത് കവടിയാർ ശ്രീവിലാസ് ലൈനിലെ വീട്ടിലാണ് ഇപ്പോള്‍ താമസിച്ചുവരുന്നത്. ഇവിടെ വർഷങ്ങളായിട്ട് രണ്ട് പോലീസുകാർ സംരക്ഷണം നൽകുന്നുണ്ട്. ലക്ഷ്മണയുടെ വീട്ടു ജോലികളെല്ലാം ചെയ്യുന്നത് പോലീസുകാരാണ്. റിട്ടയേർഡ് ഡി.ജി.പി. ക്കു പോലും ഒരു പോലീസുകാരൻ സംരക്ഷണം ഇല്ലാത്തിടത്ത് കോടതി ശിക്ഷിച്ച ലക്ഷ്മണയ്ക്ക് നിയമവിരുദ്ധമായി പോലീസുകാരെ സഹായത്തിന് വച്ചിരിക്കുകയാണ്. സിസ്റ്റർ അഭയ കൊലകേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചതിനെ തുടർന്ന് ഫാ. കോട്ടൂർ കോളേജ് പ്രൊഫസർ എന്ന നിലയിൽ പെൻഷൻ വാങ്ങിക്കുന്നത് സംസ്ഥാന ധനകാര്യവകുപ്പ് (പെൻഷൻ-ബി) തടഞ്ഞിരുന്നു. എന്നിട്ടും റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് ഇതു ബാധകമല്ലേ എന്നാണ് ആക്ഷേപം ഉയരുന്നത്. >>> കടപ്പാട് – ജോമോൻ പുത്തൻപുരയ്ക്കൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...