Saturday, May 18, 2024 4:10 pm

മുടി കൊഴിച്ചിൽ തടഞ്ഞ് മുടി കറുപ്പിക്കാൻ കറിവേപ്പില!

For full experience, Download our mobile application:
Get it on Google Play

കറിവേപ്പില ചേർക്കാത്ത ഏതെങ്കിലുമൊരു കറി നമ്മൾ മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ല. ഇതിലെ സമ്പന്നമായ ആരോഗ്യഗുണങ്ങൾ കൊണ്ടായിരിക്കണം പണ്ടുമുതൽക്കേ ഓരോ അടുക്കളയിലും കറിവേപ്പിലയ്ക്ക് ഒരു പ്രധാന സ്ഥാനമുള്ളത്. നിങ്ങളുടെ കേശസംരക്ഷണ വിദ്യകളിൽ കറിവേപ്പില ഉൾപ്പെടുത്തേണ്ടതിന്റെ  ആവശ്യകതകൾ ബോധ്യപ്പെട്ടു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇത് ഒഴിവാക്കില്ല.

കാണാനഴകുള്ളതും കേടു പാടില്ലാത്തതുമായ നീണ്ട തലമുടിയാണ് ഏതൊരു പെണ്ണും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. വിപണിയിൽ ലഭ്യമായ പലതരം ഹെയർ കെയർ ഉൽപ്പന്നങ്ങൾ ഇതിനായി അവർ ഉപയോഗിക്കുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ പലപ്പോഴും നിങ്ങളുടെ പോക്കറ്റിലെ കാശ് മാത്രമല്ല കളയുന്നത്. രാസവസ്തുക്കളുടെ ഉപയോഗം മൂലം തലയോട്ടിയിൽ ഇത് പ്രതികൂല പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്തേക്കാം. പ്രകൃതിദത്തമായ കേശസംരക്ഷണ മാർഗങ്ങൾ ആയുർവ്വേദം നമുക്ക് പറഞ്ഞു തരുമ്പോൾ എന്തിനു വെറുതെ കയ്യിലെ കാശു കളഞ്ഞു ആരോഗ്യ പ്രശ്നങ്ങൾ വിളിച്ചു വരുത്തണം?

മലിനീകരണവും മറ്റ് കൃത്രിമ മുടി ഉൽ‌പന്നങ്ങളുടെ ഉപയോഗം മൂലവും രോമ സുഷിരങ്ങൾ അടഞ്ഞു പോവുകയും ഇത് മുടിക്ക് കേടുപാടുകൾ ഉണ്ടാക്കുന്നതിനും കാലക്രമേണ മുടി കൊഴിച്ചിലിനും കാരണമായി മാറുന്നു. കറിവേപ്പില നിങ്ങളുടെ തലയോട്ടിയിലെ മുടിയിഴകളെ ഉത്തേജിപ്പിക്കുകയും മുടിയിഴകൾക്ക് അവശ്യ പോഷകങ്ങൾ നൽകിക്കൊണ്ട് ഹെയർ ഫോളിക്കിളുകൾക്ക് ആരോഗ്യം പകരുകയും ചെയ്യുന്നു. മികച്ച ഫലങ്ങൾ നേടിയെടുക്കാനായി നിങ്ങൾ കഴിയ്ക്കുന്ന ഭക്ഷണങ്ങൾ കറിവേപ്പില കൂടുതൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ മുടിയുടെ ആരോഗ്യത്തിനായി ഇത് നേരിട്ട് തലയോട്ടിയിൽ പുരട്ടുകയോ ചെയ്യാം.

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അകാല നര. ഇത് ഉണ്ടാകുന്നതിന്റെ  പ്രധാനകാരണം ജനിതകപരവും, സമ്മർദ്ദവും മദ്യം, പുകവലി തുടങ്ങിയ കാരണങ്ങളാണ്. കറിവേപ്പിലയിലെ വിറ്റാമിൻ ബി നിങ്ങളുടെ മുടി വേരുകളെ പരിപോഷിപ്പിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതു വഴി മുടിയുടെ പഴയ നിറം തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു. പോഷകസമ്പന്നമായ ഈ ചേരുവ പുതിയ മുടി വേരുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നു. തൽഫലമായി, നിങ്ങൾക്ക് ആരോഗ്യകരവും സർവ്വോപരി തിളക്കമുള്ളതുമായ തലമുടി ലഭിക്കും.

മോശം ഭക്ഷണശീലങ്ങൾ, മലിനീകരണം, അനുചിതമായ മുടി ചീവൽ രീതികൾ എന്നിവ മൂലം നിങ്ങളുടെ മുടി കൂടുതൽ കൊഴിഞ്ഞു പോകാൻ കാരണമാകുന്നു. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കറിവേപ്പില. ബീറ്റാ കരോട്ടിൻ നിങ്ങളുടെ മുടി കൊഴിച്ചിൽ തടഞ്ഞുനിർത്താൻ ഏറ്റവും അത്യാവശ്യമായ ഘടകമാണ്. അതേസമയം ഇതിലെ പ്രോട്ടീനുകൾ മുടിയുടെ കട്ടി കുറയുന്നതും അറ്റം പിളരുന്നതുമെല്ലാം തടഞ്ഞു നിർത്തുന്നു.

കറിവേപ്പിലയിൽ ആന്റി ഓക്‌സിഡന്റുകളും അമിനോ ആസിഡുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മുടികൊഴിച്ചിൽ തടയുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഇതിലെ അമിനോ ആസിഡുകൾ സഹായിക്കുന്നു. അതേസമയം ആന്റി ഓക്‌സിഡന്റുകൾ നിങ്ങളുടെ തലയോട്ടിയിൽ എല്ലായ്പ്പോഴും ആവശ്യമായ ഈർപ്പം നിലനിർത്തി കൊണ്ട് താരനു കാരണമായ തലയോട്ടിയിലെ നിർജീവമായ ഹെയർ ഫോളിക്കിളുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

മോശം ഭക്ഷണശീലങ്ങൾ, മലിനീകരണം, അനുചിതമായ മുടി ചീവൽ രീതികൾ എന്നിവ മൂലം നിങ്ങളുടെ മുടി കൂടുതൽ കൊഴിഞ്ഞു പോകാൻ കാരണമാകുന്നു. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കറിവേപ്പില. ബീറ്റാ കരോട്ടിൻ നിങ്ങളുടെ മുടി കൊഴിച്ചിൽ തടഞ്ഞുനിർത്താൻ ഏറ്റവും അത്യാവശ്യമായ ഘടകമാണ്. അതേസമയം ഇതിലെ പ്രോട്ടീനുകൾ മുടിയുടെ കട്ടി കുറയുന്നതും അറ്റം പിളരുന്നതുമെല്ലാം തടഞ്ഞു നിർത്തുന്നു.

കറിവേപ്പിലയിൽ ആന്‍റി ഓക്‌സിഡന്റുകളും അമിനോ ആസിഡുകളും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മുടികൊഴിച്ചിൽ തടയുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഇതിലെ അമിനോ ആസിഡുകൾ സഹായിക്കുന്നു. അതേസമയം ആന്‍റി ഓക്‌സിഡന്റുകൾ നിങ്ങളുടെ തലയോട്ടിയിൽ എല്ലായ്പ്പോഴും ആവശ്യമായ ഈർപ്പം നിലനിർത്തി കൊണ്ട് താരനു കാരണമായ തലയോട്ടിയിലെ നിർജീവമായ ഹെയർ ഫോളിക്കിളുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

കരുത്തുറ്റതും, തിളക്കമുള്ളതും, ഇടതൂർന്ന് വളരുന്നതുമായ തലമുടി ലഭിക്കുന്നതിനായി കറിവേപ്പില ഉപയോഗിച്ചുകൊണ്ടുള്ള ചില വഴികൾ ഇതാ:

മുടിയുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനായി ദിവസേനയുള്ള നിങ്ങളുടെ ഭക്ഷണ ശീലത്തിൽ സാധാരണ ഉപയോഗിക്കുന്ന അളവിൽ കൂടുതൽ കറിവേപ്പില ഉൾപ്പെടുത്തുക. നിങ്ങൾ ദിവസവും കുടിക്കുന്ന പാലിലും മോരിലുമെല്ലാം കറിവേപ്പില ചെറുതായരിഞ്ഞ് ചേർത്തുകൊടുക്കാം. കഴിക്കാനായി തയ്യാറാക്കുന്ന ചോറ് വിഭവങ്ങളിലും കറി വിഭവങ്ങളിലുമെല്ലാം കറിവേപ്പില പൊടിയോ അസംസ്കൃത കറിവേപ്പിലയോ ചേർക്കാം.

കറിവേപ്പില അരച്ചെടുത്ത് കുറച്ച് തൈരിനോടൊപ്പം കലർത്തി മികച്ച പേസ്റ്റ് തയ്യാറാക്കി എടുത്ത ശേഷം മുടിയിൽ മസാജ് ചെയ്യുക. കഴുകിക്കളയുന്നതിനു മുൻപ് പതിനഞ്ചു മിനിറ്റെങ്കിലും ഇത് തലയോട്ടിയിൽ ഇരിക്കട്ടെ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം ജില്ലയിൽ ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ...

ഊരാക്കുടുക്കിൽ അകപ്പെട്ട സിപിഎം അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിൽ അതിൽ തെറ്റില്ല :...

0
കോട്ടയം: സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന്...

പ്രമാടം ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ...