വിട്ടുമാറാത്ത മുടി കൊഴിച്ചില്‍ നിര്‍ത്താന്‍ വീട്ടിലുണ്ട് രണ്ട് ചേരുവകൾ

For full experience, Download our mobile application:
Get it on Google Play

മുടി കൊഴിച്ചില്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ, പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. മുടി കൊഴിയാന്‍ ഏറെ കാരണങ്ങളുണ്ട്. ഇതില്‍ ചിലത് ചികിത്സയാവശ്യമായവയാണ്. പ്രത്യേകിച്ചും ഹോര്‍മോണ്‍ പ്രശ്‌നങ്ങളെങ്കില്‍. സ്‌ട്രെസ്, പിസിഒഡി, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ്. ഇവ കാരണമുള്ള മുടി കൊഴിച്ചിലിന് പരിഹാരം ചികിത്സ തന്നെയാണ്. ഇതല്ലാതെയും പല കാരണങ്ങളാലും മുടി കൊഴിയാറുണ്ട്. വെള്ളത്തിന്റെ പ്രശ്‌നങ്ങള്‍, മുടിയില്‍ ചെയ്യുന്ന ചില പരീക്ഷണങ്ങള്‍, കെമിക്കലുകള്‍ എന്നിവയെല്ലാം തന്നെ മുടി കൊഴിയാന്‍ ഇടയാക്കുന്ന കാരണങ്ങള്‍ തന്നെയാണ്. ഇതല്ലാതെ നാം ഉപയോഗിയ്ക്കുന്ന തലയിണ, താരന്‍ പോലുള്ളവ, മുടി കെട്ടുന്ന രീതി തുടങ്ങി മുടി കൊഴിയാന്‍ കാരണങ്ങള്‍ പലതാണ്. മുടി കൊഴിയുന്നത് രോഗങ്ങള്‍ മൂലമല്ലെങ്കില്‍ ഇത് തടയാന്‍ ചില വഴികളുമുണ്ട. ഇത്തരത്തിലെ ഒരു മരുന്നിനെ കുറിച്ചറിയാം.

ഇതിനായി വേണ്ടത് രണ്ടേ രണ്ട് ചേരുവകള്‍ മാത്രമാണ്. കഞ്ഞിവെള്ളം, ഉലുവ എന്നിവയാണ് ഇത്. മുടിയുടെ സംരക്ഷണത്തിനായി കഞ്ഞിവെള്ളം ഉപയോഗിച്ചാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. മുടിയുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഇതിലൂടെ മാറ്റാം കഞ്ഞിവെള്ളത്തില്‍ മുടിയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഐനോസിറ്റോള്‍ അടങ്ങിയിരിക്കുന്നു. മുടിക്ക് നല്ല തിളക്കവും കറുപ്പ് നിറവും ലഭിക്കാന്‍ സഹായിക്കും. അതുപോലെ, നല്ല ഉള്ളോടെ കട്ടിയില്‍ മുടി വളരുകയും മുടി കൊഴിച്ചില്‍ മാറുകയും പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ് ഉലുവ. ഇത് ഈസ്ട്രജന്‍ സമ്പുഷ്ടമായതിനാല്‍ തന്നെ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കുന്ന ഒന്നാണ് ഉലുവ. ഷാംപൂ, കണ്ടീഷനിംഗ് ഇഫക്ട് മുടിയ്ക്ക് ഒരുപോലെ നല്‍കുന്ന ഒന്ന്. ഇത് മുടിയില്‍ നിന്നും എണ്ണ കളയാനുളള സ്വാഭാവിക വഴിയാണ്. അതേ സമയം ഷാംപൂ പോലെ മുടിയുടെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുകയുമില്ല. ഇത് തയ്യാറാക്കാന്‍ ഏറെ എളുപ്പവുമാണ്. തലേന്ന് കഞ്ഞിവെള്ളത്തില്‍ രണ്ട് മൂന്ന് സ്പൂണ്‍ ഉലുവ ഇട്ട് കുതിര്‍ത്തുക. പിറ്റേന്ന് ഈ കഞ്ഞിവെളളം ഉലുവ നീക്കി ഊറ്റിയെടുക്കാം. ഈ കഞ്ഞിവെള്ളം മുടിയില്‍, ശിരോചര്‍മത്തില്‍ അടക്കം തേച്ച് പിടിപ്പിയ്ക്കാം. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകാം. ഇത് ആഴ്ചയില്‍ മൂന്ന് നാല് ദിവസം തലയില്‍ ഇത് പുരട്ടുന്നത് ഗുണം നല്‍കും. താരന്‍ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ഇതില്‍ ഇട്ടിരിയ്ക്കുന്ന ഉലുവ കൂടി ചേര്‍ത്തരച്ച് തലയില്‍ പുരട്ടുന്നത് നല്ലതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...