സംസ്ഥാനത്ത് നിന്നുളള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസ് ജൂണ്‍ നാലിന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സംസ്ഥാനത്ത് നിന്നുളള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസ് ജൂണ്‍ നാലിന് ആരംഭിക്കും. ജൂണ്‍ 16 വരെ 20 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസ്. സൗദി എയര്‍ലൈന്‍സിനാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസിന്റെ കരാര്‍ ലഭിച്ചിരിക്കുന്നത്. ആദ്യ വിമാനം ജൂണ്‍ നാലിന് രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടും. കേരളത്തില്‍ നിന്നും മദീനയിലേക്കാണ് തീര്‍ത്ഥാടകര്‍ പുറപ്പെടുക. ജൂണ്‍ 4, 6, 7, 9, 13, 15 തിയ്യതികളില്‍ ഓരോ സര്‍വീസും 5, 8, 10, 14 തിയ്യതികളില്‍ രണ്ടും 12, 16 തിയ്യതികളില്‍ മൂന്ന് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക. 377 തീര്‍ത്ഥാടകരാണ് ഓരോ വിമാനത്തിലും യാത്രയാകുക.

കേരളത്തില്‍ നിന്നും 5,274 പേര്‍ക്കാണ് ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചത്. കൂടാതെ, തമിഴ്നാട്ടില്‍ നിന്ന് 1498 പേരും ലക്ഷദ്വീപില്‍ നിന്നുള്ള 159 പേരും മാഹിയില്‍ നിന്നുള്ള 52 തീര്‍ത്ഥാടകരും ഇക്കുറി കൊച്ചിയില്‍ നിന്നാണ് പുറപ്പെടുക. സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ ഹജ്ജ് തീത്ഥാടകരുള്ളത്. ജില്ലയില്‍ നിന്നുള്ള 1735 പേര്‍ക്കാണ് അവസരം ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 1064 പേരും കണ്ണൂരില്‍ നിന്ന് 586 പേരും കാസര്‍കോട് നിന്ന് 261 പേരുമുള്‍പ്പെടെ സംസ്ഥാനത്തെ 80 ശതമാനത്തിലധികം ഹജ്ജ് തീര്‍ത്ഥാടകരും മലബാറില്‍ നിന്നുള്ളവരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...