ന്യൂഡല്‍ഹി : ഹലാല്‍ ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഭക്ഷ്യവസ്തുക്കള്‍ നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യം. അഭിഭാഷകനായ വിഭോര്‍ ആനന്ദിന്റെതാണ് ഹര്‍ജി. ഹര്‍ജി ഹലാലിനെതിരെ സംഘപരിവാര്‍ പ്രചരണം നിലനില്‍ക്കുന്ന ഘട്ടത്തിലാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ 85 ശതമാനം ആളുകള്‍ക്ക് വേണ്ടിയാണ് ഹര്‍ജിയെന്നും പരാമര്‍ശം. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉല്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ വിഭോര്‍ ആനന്ദ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. ഹലാല്‍ ഭക്ഷണം ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനം മാത്രം വരുന്ന മുസ്ലിങ്ങളാണെന്നും 85 ശതമാനം പേരിലും അത് അടിച്ചേല്‍പ്പിക്കുകയാണെന്നും ഹര്‍ജിക്കാരന്റെ വാദം.
ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ്. 1974 ന് മുമ്പ് ഹലാല്‍ സര്‍ട്ടിഫിക്കെറ്റിനെക്കുറിച്ച് കേട്ടിട്ടില്ല. 1974 മുതല്‍ 1993 വരെ മാംസ ഉത്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഹലാല്‍ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ ഇന്ന് ടൂറിസം, മെഡിക്കല്‍ ടൂറിസം, മാധ്യമങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാപിക്കുകയാണ് – ഹര്‍ജിയില്‍ പറയുന്നു. ബഹുരാഷ്ട്ര കമ്പനികളായ നെസ്ലെ, കെഎഫ്സി, ബ്രിട്ടാനിയ എന്നിവയോട് ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. മുസ്ലിമേതര വിഭാഗങ്ങള്‍ ഹലാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.