Saturday, May 10, 2025 3:08 am

ഏഴ് ഇസ്രായേലി സൈനികരെ വധിച്ചതായി ഹമാസ് ; 28 സൈനികർക്ക്​ പരിക്കേറ്റതായും സ്​ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: വടക്കൻ, തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ പിന്നിട്ട 24 മണിക്കൂറിനിടെ, 82 പേർ കൊല്ല​പ്പെടുകയും 234 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഇതോടെ ഗസ്സയിലെ മരണസംഖ്യ 35,173ൽ എത്തി. ജബാലിയ ക്യാമ്പിലും പരിസരങ്ങളിലും രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്​. ഇസ്രായേലി​ന്റെ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും തകർത്തതായി ഹമാസ്​ സായുധവിഭാഗം അൽഖസ്സാം ബ്രിഗേഡ്​സ്​ അറിയിച്ചു. 7 സൈനികരെ വകവരുത്തിയതായും അവർ അവകാശാപ്പെട്ടു. 28 സൈനികർക്ക്​ പരിക്കേറ്റതായി ഇസ്രായേൽ സ്​ഥിരീകരിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്​. ഒരു സൈനികനെ വധിച്ചതായി ഹിസ്​ബുല്ലയും അറിയിച്ചു.

ഗസ്സയിലെ ആശുപത്രികളിൽ നല്ലൊരു പങ്കും പ്രവർത്തനം നിലച്ച സാഹചര്യത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക്​ മാറ്റാനോ രക്ഷാപ്രവർത്തനം തുടരാനോ പറ്റാത്ത സാഹചര്യമാണുള്ളതെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതെ ക​ുട്ടികൾ ഉൾപ്പെടെ ലക്ഷങ്ങൾ നരകിക്കുകയാണെന്ന്​ യു.എൻ ഏജൻസികൾ മുന്നറിയിപ്പ്​ നൽകി. യുനർവ കേന്ദ്രങ്ങളിലേക്ക്​ വീണ്ടും ഇസ്രായേൽ ആക്രമണം വ്യാപിച്ചതോടെ അവശേഷിച്ച സന്നദ്ധ പ്രവർത്തകർ ആശങ്കയിലാണ്​. അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ സ്​ഥിതി അത്യന്തം ഗുരുതരമായി മാറുമെന്ന്​ യു.എൻ വീണ്ടും മുന്നറിയിപ്പ്​ നൽകി. റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന്​ അമേരിക്ക വീണ്ടും മുന്നറിയിപ്പ്​ നൽകി. കൂടുതൽ ചർച്ചകൾക്കായി യു.എസ്​ ദേശീയ സുരക്ഷാ വിഭാഗം മേധാവി യെയ്​ക്​ സള്ളിവൻ ഇസ്രായേൽ ഉൾപ്പെടെ മേഖലയിലെ രാജ്യങ്ങളിൽ പര്യടനം നടത്തും.

റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന്​ അമേരിക്ക വീണ്ടും മുന്നറിയിപ്പ്​ നൽകി. കൂടുതൽ ചർച്ചകൾക്കായി യു.എസ്​ ദേശീയ സുരക്ഷാ വിഭാഗം മേധാവി യെയ്​ക്​ സള്ളിവൻ ഇസ്രായേൽ ഉൾപ്പെടെ മേഖലയിലെ രാജ്യങ്ങളിൽ പര്യടനം നടത്തും. അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ നാളെയും മറ്റന്നാളും നടക്കുന്ന ചർച്ചകളിൽ സംഘത്തെ അയക്കണമോ എന്ന കാര്യം ഇസ്രായേൽ തീരുമാനിച്ചിട്ടില്ല. ഇന്ന്​ ചേരുന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. റഫ ആക്രമണത്തിൽ നിന്ന്​ ഇസ്രായേലിനെ തടയണം എന്നാവശ്യപ്പെട്ട്​ ദക്ഷിണാഫ്രിക്കയാണ്​ വീണ്ടും കോടതിയെ സമീപിച്ചത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...