ടെൽ അവീവ്: ഗാസയിലുള്ള ഇസ്രയേലി ബന്ദികളിൽ ഒരാളെ വെടിവച്ചു കൊന്നെന്നും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും വെളിപ്പെടുത്തി ഹമാസ്. സംഭവം എന്ന് നടന്നെന്നോ ബന്ദികളുടെ പേരോ വ്യക്തമാക്കിയിട്ടില്ല. ഹമാസിന്റെ വാദം സ്ഥിരീകരിക്കാൻ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. ഏകദേശം 111 ബന്ദികളാണ് ഗാസയിലുള്ളത്. ഇതിൽ 39 പേർ മരിച്ചിരിക്കാമെന്നാണ് ഇസ്രയേൽ കണക്കുകൂട്ടുന്നത്. ഇതിനിടെ ഇന്നലെ ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിന് നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. രണ്ട് എം 90 റോക്കറ്റുകളിൽ ഒന്ന് ടെൽ അവീവിലെ കടൽത്തീരത്ത് പതിച്ചു. ടെൽ അവീവിൽ സ്ഫോടന ശബ്ദങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആളപായമില്ല. ഒരു റോക്കറ്റിനെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു.മേയിലാണ് അവസാനമായി ടെൽ അവീവിൽ റോക്കറ്റാക്രമണമുണ്ടായത്. നാളെ മുതൽ വെടിനിറുത്തൽ ചർച്ച പുനരാരംഭിക്കാനിരിക്കെയാണ് ആക്രമണം. ഇതിനിടെ, ഇന്നലെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 19 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ 39,920 കടന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.