ന്യൂഡല്‍ഹി : ബിജെപിയുടെ ആരോപണം തള്ളി മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി. തന്നെ ഹമീദ് അൻസാരി ഇന്ത്യയിലേക്ക് പല തവണ ക്ഷണിച്ചിരുന്നെന്നും, അനുവദിക്കപ്പെട്ടതിലും കൂടുതൽ നഗരങ്ങളിൽ അദ്ദേഹം സന്ദർശനാനുമതി നൽകിയെന്നും കഴിഞ്ഞ ദിവസം പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ നുസ്രത് മിർസ വെളിപ്പെടുത്തിയത് വൻ വിവാദമായിരുന്നു. നുസ്രത് മിർസയുടെ വെളിപ്പെടുത്തലുകൾ ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹമീദ് അൻസാരിയുടെ പ്രതികരണം.
വിദേശ പ്രതിനിധികളെ ഉപരാഷ്‌ട്രപതി രാജ്യത്തേക്ക് ക്ഷണിക്കുന്നത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും ഹമീദ് അൻസാരി വിശദീകരിച്ചു. വ്യാജവിവരങ്ങളുടെ ആവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിൽ അംബാസഡർ ആയിരിക്കെ താൻ ദേശതാൽപര്യം പണയം വെച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. സർക്കാരിന്റെ ഉപദേശം പരിഗണിച്ചാണ് ഉപരാഷ്ട്രപതിവിദേശ പ്രതിനിധികളെ ക്ഷണിക്കുന്നതെന്നും ഇത് നടപ്പാകുന്നത് വിദേശകാര്യ മന്ത്രാലയം വഴിയാണെന്നും എല്ലാവർക്കും അറിയാം. 2010ൽ ഭീകരതസംബന്ധിച്ച സമ്മേളനം ഞാൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. സംഘാടകരാണ് പരിപാടികളിൽ പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നത്. ഇതിൽ പറയുന്ന വ്യക്തിയെ ഞാൻ ക്ഷണിച്ചിട്ടില്ല, കണ്ടിട്ടുമില്ല’ – അൻസാരി വ്യക്തമാക്കി
വിവാദത്തിന്റെ പേരില്‍ മറ്റ് ബിജെപി നേതാക്കളും അന്‍സാരിക്കെതിരേ മുന്നോട്ട് വന്നിട്ടുണ്ട്. ‘നമ്മുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉള്‍പ്പെട്ട ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ അവകാശവാദങ്ങള്‍ വായിക്കുന്നത് അതിശയകരമാണ്, അതിലും ഞെട്ടിക്കുന്ന കാര്യം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് രണ്ടാം തവണ അധികാരം ലഭിച്ചു എന്നതാണ്. ! ആ കാലയളവിലെ പ്രധാന തസ്തികകള്‍ വിട്ടുവീഴ്ച ചെയ്‌തോ? ഇത് ചില ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു.’-എന്നാണ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ ട്വിറ്ററില്‍ കുറിച്ചത്.