ടൈപ്പ് ചെയ്യുന്നതിനേക്കാൾ തലച്ചോറിനിഷ്ടം കൈയ്യെഴുത്താണെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ടൈപ്പ് ചെയ്ത് ശീലിച്ചതോടെ എഴുതാൻ മടികാണിക്കുന്നവരാണ് ഏറെയും. എന്നാല്‍ എഴുത്ത് തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പടുത്താൻ സഹായിക്കുമെന്നാണ് പുതിയ പഠനം. പേന ഉപയോഗിച്ച്‌ എഴുതുമ്പോൾ കൈ ചലനങ്ങള്‍ വിദ്യാർഥികളുടെ ഓർമശക്തി വർധിക്കുമെന്നും കൂടുതല്‍ പഠിക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 36 സർവകലാശാലകളില്‍ നിന്നുള്ള വിദ്യാർഥികളില്‍ നിന്നാണ് ഇതിന് ആസ്പദമായ വിവരങ്ങള്‍ ശേഖരിച്ചത്. പഠനസംബന്ധമായ കാര്യങ്ങള്‍ ഡിജിറ്റല്‍ പേന ഉപയോഗിച്ച്‌ ടച്ച്‌ സ്ക്രീനില്‍ എഴുതുകയോ അല്ലെങ്കില്‍ കീബോർ‍ഡില്‍ ടൈപ് ചെയ്യുകയോ ചെയ്യുന്നവരായിരുന്നു ഇവർ.

ഇതില്‍ എഴുതുന്നത് ശീലമാക്കിയവരില്‍ മസ്തിഷ്കത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുന്നതായി കണ്ടെത്തി. ടച്ച്‌ സ്ക്രീനില്‍ മാത്രമല്ല പേപ്പറില്‍ എഴുതുമ്പോഴും സമാനഫലം തന്നെയാണ് ലഭിക്കുന്നതെന്നും കണ്ടെത്തി. ടാബ്ലറ്റുകളില്‍ എഴുതാനും വായിക്കാനും ശീലിച്ച കുട്ടികള്‍ക്ക് വാക്കുകള്‍ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നും ഗവേഷകർ പറയുന്നു. വേഗത്തില്‍ ജോലി തീർക്കാൻ കീബോർഡുകളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാല്‍ കൈകൊണ്ട് എഴുതുന്നത് ബുദ്ധി വികാസത്തിന് സഹായിക്കും. അക്കങ്ങള്‍ ഓർത്തുവെക്കാനും കണക്കുകൾ വേ​ഗത്തിൽ ചെയ്യാൻ പേന ഉപയോ​ഗിച്ച് എഴുതുന്നവർക്ക് കഴിയും. ഇവർക്ക് തലച്ചോറിന്റെ വികാസവും കൂടുതലായിരിക്കും. വിദ്യാർഥികളുടെ കൈയെഴുത്തുകളെ പ്രോത്സാഹിപ്പിക്കണമെന്നും മതിയായ മാർഗനിർദേശങ്ങള്‍ നല്‍കണമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. അതേസമയം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണമെന്നും സംഘം മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...