കല്ലേലി : ജനവാസമേഖലകളിൽ കാട്ടാന ഇറങ്ങുന്നതിന് പ്രേരകമാകുന്ന കൈതകൃഷിക്ക് നിയന്ത്രണം വരുന്നു. അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി, മലയാലപ്പുഴ പഞ്ചായത്തിലെ ചെങ്ങറ എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ വൻതോതിൽ കൈതകൃഷി ഉണ്ട്. ആവർത്തന റബ്ബർ കൃഷിയുടെ ഇടവിളകളായിട്ടാണ് ഇവിടെ കൈതകൃഷിയുള്ളത്. കല്ലേലി, കടിയാർ, വയക്കര ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ചെങ്ങറ പുതുക്കുളം പ്രദേഷത്തും കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. കടവുപുഴ വനത്തിൽനിന്ന് വന്ന കാട്ടാന ചെങ്ങറതോട്ടത്തിലെ ലയങ്ങൾക്ക് സമീപം വരെ എത്തി. കൈതയുടെ മണം പിടിച്ചാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ ഇറങ്ങുന്നതിന് കാരണമായി പറയുന്നത്. ആൾക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ കൈതകൃഷി ഒഴിവാക്കണമെന്നാണ് വനപാലകരുടെ നിർദേശം. തോട്ടം ഉടമകളെ ഈ വിവരം അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033