ചെങ്ങന്നൂര്‍ : അപകടത്തില്‍പെട്ട കാറില്‍നിന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി. എം.സി. റോഡില്‍ മുളക്കുഴയില്‍ കഴിഞ്ഞ ദിവസം രാത്രി ബൈക്കും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പെട്ട കാറില്‍നിന്ന് ഓട്ടോയില്‍ കടത്തുമ്പോഴാണ് പുകയില ഉല്‍പന്നം പിടിച്ചെടുത്തത്.
ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കിന് പിന്നില്‍ രണ്ടു കാര്‍ ഇടിച്ചായിരുന്നു അപകടം. ഏറ്റവും പിന്നില്‍ ഇടിച്ച വാഗണ്‍ആര്‍ കാറില്‍നിന്ന് ഹാന്‍സുമായി ഓട്ടോയില്‍ രക്ഷപ്പെട്ട സംഘത്തെ ചെങ്ങന്നൂര്‍ പോലീസ് പിന്തുടര്‍ന്ന് പള്ളിപ്പടി ഭാഗത്തുവെച്ച് തടയുകയായിരുന്നു. എന്നാല്‍ പ്രതികള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.