നിലമ്പൂർ : ചായക്കടയുടെ മറവിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കാൽലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നം പോലീസ് പിടികൂടി. കരുളായി ഹൈസ്കൂൾക്കുന്ന് വാഴാടൻ രവീന്ദ്രനെ(47)യാണ് നിലമ്പൂർ എസ്.ഐ. നവീൻ ഷാജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കടയിൽനിന്ന് 810 പായ്ക്കറ്റ് ഹാൻസും പിടിച്ചെടുത്തു.
നിലമ്പൂർ ഡി.വൈ.എസ്.പി. സാജു. കെ. അബ്രഹാമിന്റെ നിർദേശപ്രകാരം ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡിലെ എസ്.ഐ. എം. അസൈനാർ, അഭിലാഷ് കൈപ്പിനി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, കെ.വി. മുരളീ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.