കലവൂർ : കാട്ടൂർ പുതിയവീട്ടിൽ ഹനുമദ്‌ക്ഷേത്രത്തിലെ ഹനുമദ്‌ജയന്തി ഉത്സവത്തിന് തുടക്കമായി. ഒരു കുടുംബത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രത്തിന്റെ ഭരണം പൊതുജനങ്ങൾ ഏറ്റെടുത്തതിന്റെ അൻപതാം വർഷത്തിന്റെ ആഘോഷവും നടത്തുന്നുണ്ട്. ആനയൂട്ട്, പകൽപ്പൂരം, പഞ്ചാരിമേളം, മെഗാ തിരുവാതിര, നാടൻപാട്ട്, പ്രൊ ഓഡിയോ ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. പൂമൂടൽ, തളിച്ചുകൊട, താലപ്പൊലി തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. സുവർണജൂബിലി സ്മരണിക ചലച്ചിത്രഗാനരചയിതാവ് വയലാർ ശരച്ചന്ദ്രവർമ ബിജു മല്ലാരിക്കു കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
കലവൂർ ജംഗ്ഷനില്‍ നിന്ന് നാടൻകലാരൂപങ്ങളുടെയും ഫ്ലോട്ടുകളുടെയും അകമ്പടിയോടെ വിളംബരഘോഷയാത്ര നടന്നു. ഏഴിന് 4.30-ന് മെഗാ തിരുവാതിര, 7.30-ന് ദേശതാലപ്പൊലിവരവ്, 8-നു കൈകൊട്ടിക്കളി, കോമഡിഷോ. ഒൻപതിന് അഞ്ചിനു ഭജൻ, 7.30-ന് വടക്കേചേരുവാര താലപ്പൊലിവരവ്, 8-നു സിനിമാറ്റിക് ഡാൻസ്. 10-നു 5.30-ന് ട്രാക്ക് ഗാനമേള, 7.30-ന് ദേശതാലപ്പൊലിവരവ്, 8-ന് പ്രോ ഓഡിയോ ആൻഡ് ലൈറ്റിങ് ഷോ. 11-നു 10-ന് സർപ്പാലയത്തിൽ തളിച്ചുകൊട, 7-നു തെക്കേചേരുവാര താലിപ്പൊലിവരവ്, 7.30-ന് പ്രസീത ചാലക്കുടിയുടെ നാടൻപാട്ട്. 12-ന് 8.30-ന് ആനയൂട്ട്, 3.30-നു പകൽപ്പൂരം. 12-ന് 7-ന് ഹനുമദ്‌ജയന്തി- വിശേഷാൽ പുഷ്പാഭിഷേകം, 8.30-നു നാടകം.