കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ വികസനത്തിന് തടയിടാൻ നഗരസഭ തന്നെ ശ്രമിക്കുന്നു : മന്ത്രി കെബി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ വികസനത്തിന് തടയിടാനാണ് പാലക്കാട് നഗരസഭ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ വികസനം ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി മന്ത്രിക്കെതിരെ അല്ല ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരെയാണ് കാണിക്കേണ്ടത് എന്ന് സമരക്കാരോട് മന്ത്രി മറുപടി പറഞ്ഞു. കെഎസ്ആർടിസിയിലെ ശീതീകരിച്ച വിശ്രമ മുറിയുടെയും പുതിയ എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസിന്റെയും ഉദ്ഘാടനത്തിനാണ് പാലക്കാട് മന്ത്രി കെ ബി ഗണേഷ് കുമാർ എത്തിയത്. ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് നേരെയാണ് ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കെഎസ്ആർടിസിയിലെ വികസന മുരടിപ്പിനെതിരെ മുദ്രാവാക്യം ഉയർത്തിയിരുന്നു ബിജെപിയുടെ കരിങ്കൊടി. തുടർന്ന് മന്ത്രി രൂക്ഷമായ മറുപടിയാണ് പ്രതിഷേധക്കാരോട് പറഞ്ഞത്. കെഎസ്ആർടിസിയുടെ വികസന മുരടിപ്പിന് കാരണം ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയാണെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...