കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. എക്സിലൂടെയാണ് മോഹൻലാൽ പിറന്നാൾ ആശംസകൾ അറിയിച്ചത്. ‘പ്രിയപ്പെട്ട കമൽ ഹാസൻ സാറിന് ജന്മദിനാശംസകൾ. നിങ്ങളുടെ കലാപരതയും സർഗത്മകതയും അർപ്പണബോധവും ലോകവുമായി പങ്കിടുന്നത് തുടരുക. ഈ വർഷം കൂടുതൽ വിജയവും സന്തോഷവും ഉണ്ടാകട്ടെ’- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് കമൽ ഹാസന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. 70-ാം പിറന്നാളാണ് കമൽ ഹാസന്റേത്. പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ സിനിമ പ്രഖ്യാപനങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. അടുത്തിടെ എംടിയുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയൊരുക്കിയ മനോരഥങ്ങൾ എന്ന ആന്തോളജി സീരിസിനായി കമൽ ഹാസനും മോഹൻലാലും ഒന്നിച്ചിരുന്നു. മണിരത്നം ചിത്രം തഗ് ലൈഫ് ആണ് കമൽ ഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. എംപുരാൻ, എൽ360 ഉൾപ്പെടെ നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1