രാഹുലിന്റെ വണ്ടിയില്‍ കഞ്ചാവ് ഒളിപ്പിക്കാത്തത് ആശ്വാസം : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം എന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസമെന്നും വി ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തെ വഷളാക്കിയ വൃത്തികെട്ടവന്മാരുടെ പാര്‍ട്ടിയാണ് സിപിഎം. അവര്‍ ചിലപ്പോള്‍ വണ്ടിയില്‍ കഞ്ചാവ് വെയ്ക്കാമെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഎമ്മിന്റെ അനുവാദം വേണോ എന്നും സതീശന്‍ ആഞ്ഞടിച്ചു.

കള്ളപ്പണ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാര്‍ട്ടി ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും പറയുന്നതും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ പറയുന്നത് മറ്റൊന്നുമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആര് പറയുന്നതാണ് സത്യം. തിരക്കഥയുണ്ടാക്കി നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരുപോലെ നുണപറയാന്‍ പഠിക്കണം. സിപിഎം ആളുകളുടെ മുന്നില്‍ പരിഹാസ്യരായി. സിപിഐഎമ്മിന്റെ പാതിരാ നാടകം നുണക്കഥയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മന്ത്രി എം ബി രാജേഷിന് എതിരായ ആരോപണം വി ഡി സതീശന്‍ ആവര്‍ത്തിച്ചു. മന്ത്രിയാണ് പോലീസിന് വിവരം നല്‍കിയതെന്ന് സതീശന്‍ പറഞ്ഞു.

കള്ളപ്പണക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടിയുടെ പരാമര്‍ശത്തിനും സതീശന്‍ മറുപടി നല്‍കി. നുണ പരിശോധന നടത്തേണ്ടത് പിണറായി വിജയനെയാണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. പിണറായി വിജയനെ സംരക്ഷിക്കാനാണ് പാതിരാ നാടകമെന്നും സതീശന്‍ ആരോപിച്ചു. അതിനിടെ കെപിഎം റീജന്‍സിയില്‍ ട്രോളി ബാഗുമായി എത്തിയ ഫെനി നൈനാനെ വി ഡി സതീശന്‍ ന്യായീകരിച്ചു. ഫെനി ഏത് കേസിലാണ് പ്രതിയെന്നായിരുന്നു വി ഡി സതീശന്‍ ചോദിച്ചത്. ഫെനി പ്രതിയായ കേസില്‍ പോലീസിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഫെനിയുടെ കാര്യം ചൂണ്ടിക്കാട്ടിയവര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി ടി വി രാജേഷിന്റെ കാര്യം പറയുന്നില്ല. ടി വി രാജേഷും ആ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ...

0
അരൂർ: അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച്...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...