Tuesday, May 6, 2025 1:57 pm

പ്രശാന്തിനെതിരെയുള്ള നടപടിയിൽ സന്തോഷം , വിശദീകരണം ചോദിക്കാനാണ് സസ്പെൻഷൻ : മേഴ്‌സിക്കുട്ടിയമ്മ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഐഎഎസ് ചേരിപ്പോര് വിവാദത്തിൽ എൻ. പ്രശാന്തിനെ നേരത്തേ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും നടപടിയിൽ വളരെ സന്തോഷമെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. സർക്കാർ നടപടി നാടിൻ്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടി ഉണ്ടാകും. വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിൻ്റെ വാദം തെറ്റാണെന്നും വിശദീകരണം ചോദിക്കാനാണ് സസ്പെൻഷനെന്നും അവർ പറ‌ഞ്ഞു. സംഘപരിവാർ നിരന്തരം നാട്ടിലെ സൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. സംഘപരിവാറിന് പിന്നാലെ നമ്മൾ ബഹുമാനിക്കുന്നവർ പോകുന്നത് ഉത്കണ്ഠപ്പെടുത്തുന്നു.

മതത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് ആദ്യത്തെ സംഭവമാണ്. കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ആർഎസ്എസ് അജണ്ടയിൽ കേരളത്തിലെ മധ്യവർഗം വീണു കൊടുക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ നടപടി കൃത്യമാണ്. ഏത് ഉയർന്ന ഉദ്യോഗസ്ഥനും പൊതു ധാരയിൽ നിന്നും വ്യത്യസ്തമായി നീങ്ങിയാൽ നടപടി നേരിടേണ്ടി വരും. മുനമ്പം വിഷയം ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. സംസ്ഥാന സർക്കാർ ആരെയും ഇറക്കിവിടില്ലെന്ന് ഉറപ്പുനൽകിയതാണ്. തെരഞ്ഞെടുപ്പിനെ ബന്ധിപ്പിച്ച് ഇത് പറയുന്നത് ഏതറ്റം വരെ എത്തി എന്നതിന് തെളിവാണ്. വകുപ്പ് മന്ത്രി ആരെയും വർഗീയപരമായി പറഞ്ഞില്ല. മന്ത്രിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തത് ആസൂത്രിതമായാണ്. വിഭജനത്തിനുള്ള ആർഎസ്എസ് അജണ്ടയാണിതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസി നേത‍ൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം തീരുമാനം വരുമെന്ന് കെ മുരളീധരൻ

0
വയനാട്: കെപിസിസി നേത‍ൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം തീരുമാനം വരുമെന്ന് കോൺ​ഗ്രസ് നേതാവ്...

ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ കേരളം ; ശക്തമായി എതിർത്ത് കേന്ദ്രം

0
ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരേ നൽകിയ ആദ്യ ഹർജി പിൻവലിക്കാൻ...

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം

0
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പോലീസ്...