ഡൽഹി: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരേ ലൈംഗികപീഡനപരാതി നൽകിയ രാജ്ഭവനിലെ മുൻ ജീവനക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 361-ാം വകുപ്പ് പ്രകാരം ഗവർണർക്കുള്ള പരിരക്ഷ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് അവകാശപ്പെടാനാവില്ലെന്ന് കാട്ടിയാണ് കോടതിയിലെത്തിയത്. പീഡനപരാതിയിൽ അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്. തനിക്കും കുടുംബത്തിനും സുരക്ഷ നൽകണമെന്നും നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ലൈംഗികപീഡനക്കേസിൽ ആനന്ദബോസിനെതിരേ നടപടിയെടുക്കാൻ ഗവർണർസ്ഥാനം ഒഴിയുംവരെ കാത്തിരിക്കണമെന്നത് യുക്തിരഹിതവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.