Monday, May 5, 2025 11:49 pm

കോതമംഗലത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കുട്ടമ്പുഴ : എറണാകുളം കോതമംഗലത്ത് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം. കുട്ടമ്പുഴ പഞ്ചായത്തിലെ വീടുകളിലും കൃഷിയിടങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ നിറയുകയാണ്. കൃഷികളിലും വീടിന്റെ ഭിത്തികളിലും ഒച്ച് ശല്യമാണ്. സൂര്യ പ്രകാശത്തില്‍ പുറത്തിറങ്ങാത്ത ഇവ വൈകുന്നേരത്തോടെ ആക്രമണം അഴിച്ച് വിടുന്ന സ്ഥിതിയാണുള്ളതെന്നാണ് പഞ്ചായത്ത് അംഗം ജോഷി പറയുന്നത്. ഉരുളൻതണ്ണി, ക്ണാച്ചേരി തുടങ്ങി വനത്തിനോട് ചേർന്ന പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാവുന്നത്. വീടിന്റെ അകത്തും പറമ്പിലും ഒച്ചുകൾ വിഹരിച്ച് തുടങ്ങിയതോടെ നാട്ടുകാർ പ്രതിസന്ധിയിലായി. പലർക്കും ചെറിച്ചിലും മറ്റ് അസുഖങ്ങളും അനുഭവപ്പെടുന്നുണ്ട്. ഒച്ചുകളിൽ നിന്ന് കുട്ടികൾക്ക് രോഗം പടരുമോയെന്ന ഭീതിയിലാണ് വീട്ടമ്മമാർ ഉള്ളത്. കർഷകരുടെ വിളകളെല്ലാം ഒച്ചുകൾ മണിക്കൂറുകൾ കൊണ്ടാണ് തിന്ന് നശിപ്പിക്കുന്നത്.

ലോകത്തിലെ തന്നെ നൂറ് അക്രമി ജീവി വര്‍ഗത്തില്‍പ്പെട്ട ഒന്നാണ് ഭീമന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍. വിളകള്‍ നശിപ്പിക്കുന്നത് മാത്രമല്ല ഇവയേക്കൊണ്ടുള്ള ശല്യം. കുടിവെള്ള ശ്രോതസുകള്‍ വലിയ രീതിയില്‍ ഇവ മലിനമാക്കുകയും ചില പരാദ വിരകള്‍ക്ക് താമസം ഒരുക്കുകയും ചെയ്യുക മൂലം രോഗം പടരാനും കാരണമാകുന്നുണ്ട്. ആറ് മുതല്‍ 10 വയസ് വരെയാണ് സാധാരണ നിലയില്‍ ഇവയുടെ ആയുസ്. മണ്ണിനുള്ളില്‍ കുഴി തീര്‍ത്ത് അതിനുള്ളിലിരുന്നാണ് ഇവ ചൂടിനെ അതിജീവിക്കുന്നത്. ഉപ്പും മറ്റ് ലായിനികളും ഉപയോഗിച്ച് ഇവയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. നിലവില്‍ ഒച്ചുകളെ തുരത്താന്‍ വനം വകുപ്പും നാട്ടുകാരും കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. തട്ടേക്കാട് ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗെയ്ഡുകളും ഈ പ്രവര്‍ത്തനത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...

കോഴഞ്ചേരി താലൂക്കില്‍ പത്തനംതിട്ട വില്ലേജില്‍ തയാറാക്കിയ ഡിജിറ്റല്‍ സര്‍വേ റെക്കോഡുകള്‍ ഓണ്‍ലൈനായി പരിശോധിക്കാം

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്കില്‍ പത്തനംതിട്ട വില്ലേജില്‍ തയാറാക്കിയ ഡിജിറ്റല്‍ സര്‍വേ...

മറുനാടൻ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച് ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

0
തിരുവനന്തപുരം : മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെ...

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

0
പത്തനംതിട്ട : കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പിഎംകെവിവൈ, ഐലൈയ്ക്ക്...