കാമുകിയെ ശല്യപ്പെടുത്തിയെന്ന കാരണത്താൽ മേലുദ്യോ​ഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സർക്കാർ ഉദ്യോ​ഗസ്ഥൻ

For full experience, Download our mobile application:
Get it on Google Play

ദില്ലി : കാമുകിയെ ശല്യപ്പെടുത്തിയെന്ന കാരണത്താൽ മേലുദ്യോ​ഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സർക്കാർ ഉദ്യോ​ഗസ്ഥൻ. ദില്ലിയിലെ  ആർകെ പുരത്താണ് ദാരുണമായ കൊലപാതകം നടന്നത്. ക്ലർക്കായ യുവാവ് സീനിയറായ സഹപ്രവർത്തകനെ കൊലപ്പെടുത്തുകയും മൃതദേഹം ക്വാർട്ടേഴ്സിന് സമീപം കുഴിച്ചിട്ട ശേഷം സ്ഥലം കോൺക്രീറ്റ് ചെയ്തതായും പോലീസ് കണ്ടെത്തി. സംഭവത്തിൽ അനീഷ് എന്ന യുവാവ് അറസ്റ്റിലായി. അനീഷ് കുറ്റം സമ്മതിക്കുകയും കൊലപാതകത്തിനുള്ള കാരണം പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു. സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസർ കോംപ്ലക്‌സിലെ സീനിയർ സർവേയറായ മഹേഷാണ് കൊല്ലപ്പെ‌ട്ടത്. മഹേഷ് അനീഷിൽ നിന്ന് കടം വാങ്ങിയ 9 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും തന്റെ കാമുകിയെ നിരന്തരം ശല്യം ചെയ്തെന്നും പോലീസിനോട് പറഞ്ഞു.

ആഗസ്റ്റ് 28 ന് അനീഷ് അവധിയെടുത്ത് ​ഗൂഢാലോചന നടത്തി. ലാജ്പത് നഗർ, സൗത്ത് എക്‌സ്‌റ്റൻഷൻ മാർക്കറ്റുകൾ എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹം കൊലപാതകത്തിനും അത് മറച്ചുവെക്കാനാവശ്യമായ സാധനങ്ങൾ വാങ്ങിയെന്നും പോലീസ് പറഞ്ഞു. ആറടി പോളിത്തീൻ കവറും ഇയാൾ വാങ്ങി. സംഭവ ദിവസം അനീഷ് മഹേഷിനെ സ്വന്തം താമസ സ്ഥലത്തേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ മഹേഷിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അനീഷ് മാരകമായി തലയിൽ അടിക്കുകയായിരുന്നു. തുടർന്ന് സോനിപട്ടിലെ വീട്ടിലേക്ക് രക്ഷപെട്ടു. അടുത്ത ദിവസം തിരിച്ചെത്തിയ അനീഷ് 1.5 അടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. പിന്നീട് സിമന്റ് ഉപയോഗിച്ച് കുഴി മൂടുകയായിരുന്നു. മഹേഷിന് എത്താത്തതിനെ തുടർന്ന് മഹേഷിന്റെ സഹോദരൻ പരാതി നൽകി. സെപ്റ്റംബർ 2 ന് മൃതദേഹം പോലീസ് കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....