കണ്ണൂര്‍: രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുര്‍മുവിനും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയ്ക്കും നേരെ ഇടതുപക്ഷക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ കാണാതെ പോകരുത് എന്ന് നടന്‍ ഹരീഷ് പേരടി. ഇവര്‍ക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ ഇവര്‍ക്കെതിരെ നില്‍ക്കുകയും ചെയ്യുന്ന സവര്‍ണ ബുദ്ധിജീവികളുണ്ട് സമൂഹത്തില്‍. അവര്‍ ശരിക്കും കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അസല്‍ കുളം കുത്തികളാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാന്‍ പറ്റാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയില്‍ കാണാതെ പോകരുത്.ഇവര്‍ക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ എതിര്‍പക്ഷത്തുള്ളവര്‍ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീര്‍ക്കുന്നവര്‍.അവര്‍ ശരിക്കും കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്.അസല്‍ കുളം കുത്തികളായി.. അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് .കോരന് താഴെയുള്ള കീരനെയും ചാത്തനെയും ചൂലനെയും ഏറ്റെടുക്കാന്‍ അവരുടെ രാഷ്ട്രിയ യജമാനന്‍മാര്‍ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകള്‍ക്ക് അനുവാദം കൊടുത്തിട്ടില്ല.അപകടങ്ങളില്‍ പെടാതെ സാംസ്‌കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്.ജാഗ്രതൈ..