മുര്‍മുവിനെയും നഞ്ചിയമ്മയെയും അംഗീകരിക്കാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ കാണാതെ പോകരുത് : ഹരീഷ് പേരടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുര്‍മുവിനും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയ്ക്കും നേരെ ഇടതുപക്ഷക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ കാണാതെ പോകരുത് എന്ന് നടന്‍ ഹരീഷ് പേരടി. ഇവര്‍ക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ ഇവര്‍ക്കെതിരെ നില്‍ക്കുകയും ചെയ്യുന്ന സവര്‍ണ ബുദ്ധിജീവികളുണ്ട് സമൂഹത്തില്‍. അവര്‍ ശരിക്കും കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അസല്‍ കുളം കുത്തികളാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാന്‍ പറ്റാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയില്‍ കാണാതെ പോകരുത്.ഇവര്‍ക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ എതിര്‍പക്ഷത്തുള്ളവര്‍ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീര്‍ക്കുന്നവര്‍.അവര്‍ ശരിക്കും കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്.അസല്‍ കുളം കുത്തികളായി.. അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് .കോരന് താഴെയുള്ള കീരനെയും ചാത്തനെയും ചൂലനെയും ഏറ്റെടുക്കാന്‍ അവരുടെ രാഷ്ട്രിയ യജമാനന്‍മാര്‍ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകള്‍ക്ക് അനുവാദം കൊടുത്തിട്ടില്ല.അപകടങ്ങളില്‍ പെടാതെ സാംസ്‌കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്.ജാഗ്രതൈ..

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....