റാന്നി : ഹർഘർ തിരംഗ് പദ്ധതിപ്രകാരം പഞ്ചായത്തുകളിലെ സ്കൂളുകളിൽ ദേശീയ പതാക വിതരണം ചെയ്യുന്നതിന്‍റെ പഴവങ്ങാടി പഞ്ചായത്തു തല ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ പതാകകൾ പഴവങ്ങാടിക്കര ഗവ.സ്കൂൾ പ്രഥമധ്യാപകന്‍ ഷാജി തോമസിനു കൈമാറി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഷേർളി ജോർജ്, ബിജി വർഗീസ്, റൂബി കോശി, നിഷ രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
ഹർഘർ തിരംഗ് ; പഴവങ്ങാടി പഞ്ചായത്തു തല ദേശീയ പതാക വിതരണോദ്ഘാടനം
RECENT NEWS
Advertisment