മങ്ങാരം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജുമാ നമസ്കാരാനന്തരം പള്ളിയങ്കണത്തിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അടൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വർദ്ധിച്ചു വരുന്ന മദ്യം മയക്കുമരുന്ന് ലഹരി ഉപയോഗത്തിനും വ്യാപനത്തിനും എതിരെ എല്ലാ ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. മങ്ങാരം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഇ ഷെരീഫിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ഷിഹാബ്ബുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഷഫീര്‍ സ്വാഗതം ആശംസിച്ചു. മങ്ങാരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിള് അനസ് കൗസരി അൽഖാസിമി ആമുഖപ്രസംഗം നടത്തുകയും പന്തളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി പ്രജീഷ്, കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ അസിസ്റ്റൻറ് കമാണ്ടന്റ് ഷിയാസ് എസ്, ആലപ്പുഴ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ നുഅ്‌മാൻ എസ്, ജമാഅത്ത് ഭാരവാഹികളായ ഇ എസ് നുജുമുദീൻ, റഷീദ് അലി, ഹാജി ഇക്ബാൽ മുഹമ്മദ്, മുഹമ്മദ്ബഷീർ, ഹാജി അബ്ദുൽ വഹാബ്, സൂഫി ഇ എച്ച് തുടങ്ങിയവർ സംസാരിച്ചു. ജമാഅത്ത് ജോയിൻറ് സെക്രട്ടറി സുധീർ റഹീം റാവുത്തർ കൃതജ്ഞതയും രേഖപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...