കണ്ണൂര്‍ : പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതികളുടെ വീട്ടു വരാന്തയില്‍ റീത്ത് വെച്ച നിലയിൽ. ഗോപാലപ്പേട്ടയിലെ സുമേഷിന്റെ വീട്ടുവരാന്തയിലാണ് തിങ്കളാഴ്ച അര്‍ധ രാത്രിയില്‍ റീത്തും ചന്ദനത്തിരികളും വെച്ചത്. കേസില്‍ അറസ്റ്റിലായ സുമേഷ് നിലവില്‍ റിമാന്‍ഡിലാണ്. വീടിന്റെ മുന്‍ഭാഗത്തും പിന്‍ ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
റീത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുന്നുണ്ട്. ആരാണ് റീത്ത് കൊണ്ടുവച്ചതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം ജില്ല പോലീസ് മേധാവി നല്‍കിയിട്ടുണ്ട്. മൂന്നാം പ്രതിയായ സുമേഷാണ് ഹരിദാസന്റെ റൂട്ട് മനസിലാക്കി കൊലയാളി സംഘത്തിനെ അറിയിച്ചത്.