ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്ര ഉത്സവം ; കരുവാറ്റസംഘം കൊട്ടക്കാഴ്ച സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കരുവാറ്റ : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ചിത്തിരയുത്സവം കൊടിയേറുന്നതിനു മുൻപ് കരുവാറ്റ തട്ടുപുരയ്ക്കൽ കളരിക്കൽ ക്ഷേത്രത്തിൽനിന്നുള്ള സംഘം കൊട്ടക്കാഴ്ച സമർപ്പിച്ചു. ഞായറാഴ്ച രാത്രിയോടെ ക്ഷേത്രത്തിൽ എത്തിയ കരുവാറ്റ മൂപ്പനും സംഘവും പ്രദക്ഷിണത്തിനുശേഷം കൊടിമരച്ചുവട്ടിൽ കൊട്ടകൾ സമർപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ വീടുകളിൽ നെയ്തുണ്ടാക്കുന്ന കൊട്ടയും മുറവും ഞായറാഴ്ച വൈകിട്ട് തട്ടുപുരയ്ക്കൽ കളരിക്കൽ ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ഹരിപ്പാട്ടേക്ക് പുറപ്പെട്ടത്.

കുടുംബമൂപ്പൻ അധികാരചിഹ്നമായ പട്ടുതലപ്പാവ് അണിഞ്ഞാണ് കൊട്ടക്കാഴ്ച സംഘത്തെ നയിച്ചത്. ക്ഷേത്രത്തിലേക്ക് പോകുന്നവഴി സമുദായത്തിൽ കുറുപ്പിന്റെ തറവാട്ടിലെത്തി ആദ്യം കൊട്ടകൾ സമർപ്പിച്ചു. അവിടെനിന്ന്‌ ദക്ഷിണയായി കിട്ടിയ വെള്ളമുണ്ട് മൂപ്പന്റെ തലപ്പാവിനൊപ്പം ചുറ്റിയായിരുന്നു പിന്നീട് ഹരിപ്പാട്ടേക്കുള്ള യാത്ര.കളരിക്കൽ കുടുംബകാരണവർ ചന്ദ്രൻ, കുടുംബാംഗങ്ങളായ ഗോപാലൻ, പുരുഷാർഥൻ, ശശിധരൻ എന്നിവരാണ് കൊട്ടക്കാഴ്ചയ്ക്കു നേതൃത്വം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...