പത്തനംതിട്ട : ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിനെ സമ്പൂർണ്ണ ശുചിത്വ വാർഡ് ആക്കി മാറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ചെന്നീർക്കര 12-ാം വാർഡിലെ 4 ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ഓണകോടികൾ നൽകുകയും അവർക്കായി ഒരു സ്നേഹ വിരുന്ന് ഒരുക്കുകയും ചെയ്തു. പന്ത്രണ്ടാം വാർഡിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനം തുടങ്ങിയ നാൾ മുതൽ എല്ലാ മാസവും മുടങ്ങാതെ യൂസർ ഫി നൽകി വരുന്ന ഏകദേശം 75ഓളം വീടുകൾ ഉണ്ട്. അതിൽ നിന്നും തിരഞ്ഞെടുത്ത പമ്പൂര് പുത്തൻവീട്ടിൽ പ്രസന്നന്റെ വീട്ടിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങ് ഉദ്ഘാടനം ക്ലീൻ കേരള കമ്പിനി ജില്ലാ മാനേജർ ദിലീപ്കുമാർ നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ മധു എം ആർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലാൽ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗണേശ്, ഹരിത കേരളം ആർപി ഗോകുൽ , ശുചിത്വ മിഷൻ ആർപി രമ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. ഹരിതകർമ്മസേനാംഗങ്ങൾ ഒറ്റക്കല്ല കേരളം മുഴുവൻ നിങ്ങൾക്കൊപ്പം ഉണ്ടാകും എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് പരിപാടി വാർഡ് തലത്തിൽ സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1