കോന്നിയില്‍ സിനിമാ സ്റ്റെലില്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ; ഇലന്തൂർ സ്വദേശികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : വിവാഹത്തിന് ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തടയാൻ ശ്രമിച്ച സഹോദരനെ വാഹനം ഇടിച്ചു കൊലപ്പെടുത്താനും ശ്രമം നടന്നു. ഇലന്തൂർ, പ്രക്കാനം സ്വദേശികളായ സന്ദീപ്, ആരോമൽ എന്നിവരെ കോന്നി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. ഇലന്തൂർ, പ്രക്കാനം എന്നിവിടങ്ങളിൽ നിന്നും രണ്ടു പേരും ഇതിൽ ഒരാളുടെ ഭാര്യയും കോന്നി പയ്യനാമണ്ണിൽ എത്തി പെൺകുട്ടിയുടെ സഹോദരനെ വിളിക്കുകയും നിനക്ക് പേടിയാണെങ്കിൽ സഹോദരിയെ കൂട്ടി കാറിനടുത്തേക്ക് വരുവാനും ആവശ്യപ്പെട്ടു. ഇത് കേട്ട് ഇവർ കാറിനടുത്ത് എത്തിയപ്പോൾ കാറിൽ ഇരുന്നതിൽ ഒരാൾ പെൺകുട്ടിയെ വലിച്ചു കാറിലേക്ക് കയറ്റി. ഈ സമയം കൂടെയുള്ള ആൾ കാർ മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ സഹോദരൻ കാറിന് മുന്നിൽ എത്തി വാഹനം തടയാൻ ശ്രമിച്ചു. 25 മീറ്ററോളം സഹോദരനെ വലിച്ചിഴച്ചു കൊണ്ടു പോയി. ഈ സമയം ഇതുവഴി വന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കാർ തടയുകയും പോലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. തുടർന്ന് പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. വാടകക്ക് എടുത്ത കാറാണ് പ്രതികൾ കൃത്യത്തിനായി ഉപയോഗിച്ചത്. വാഹനം കസ്റ്റഡിയിൽ എടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...