കരാറുകാരന് പണം ലഭിച്ചില്ല ; അരുവാപ്പുലം – ഐരവൺ – മെഡിക്കൽ കോളേജ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കരാറുകാരന് പണം ലഭിക്കാത്തതിനെ തുടർന്ന് അരുവാപ്പുലം – ഐരവൺ – മെഡിക്കൽ കോളേജ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. 12.25 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി അനുവദിച്ചത്. പാലത്തിന്റെ നാല് തൂണുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ വലിയ വേഗതയിൽ ആയിരുന്നു നിർമ്മാണം നടന്നിരുന്നത്. എന്നാൽ കരാറുകാരന് പണം ലഭിക്കാതെ വന്നതോടെ നിർമ്മാണം നിലച്ചു. കോന്നിയുടെ വികസന സ്വപ്നങ്ങൾക്ക് മാറ്റു കൂട്ടുന്ന പാലത്തിന്റെ നിർമാണം പ്രദേശവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. പാലം നിർമ്മാണത്തിന്
റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

പൊതു മരാമത്ത് പാലം വിഭാഗത്തിനാണ് നിർവഹണ ചുമതല. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്. ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് പോസ്റ്റ് ടെൻഷൻഡ് പിഎസ്‌സി ഗിർഡർ
രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് ആർസിസി സ്ളാബ് ഇന്റഗ്രേറ്റഡ് വിത്ത് സബ്‌സ്ട്രക്ചർ രൂപകൽപ്പനയുമാണ് സ്വീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി എം& ബിസിഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. ഈ പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി ഒന്നര വർഷമാണ്.

പാലത്തിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിക്കുന്നത്തോടെ അരുവാപ്പുലം പഞ്ചായത്തിലെ 4വാർഡുകളെ മറ്റു 11വാർഡുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും. ഈ പാലം കോന്നി മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പവഴിയുമാകും. അരുവാപ്പുലം പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ തുടങ്ങിയ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതിന്റെ മറുകരയിലാണ് ആനകുത്തി, ഐരവൺ, കുമ്മണ്ണൂർ, മുളകുകൊടിത്തോട്ടം എന്നീ വാർഡുകൾ സ്ഥിതിചെയ്യുന്നത്. ഈ നാല് വാർഡുകളിലെ ആളുകൾ കിലോമീറ്ററുകൾ യാത്ര ചെയ്ത് കോന്നി ടൗണിലൂടെ മാത്രമേ അരുവാപ്പുലത്തെത്തി വിവിധ ആവശ്യങ്ങൾ സാധിക്കാൻ കഴിയുകയുള്ളു. അക്കരെയിക്കരെ കടക്കാൻ ഐരവൺ, അരുവാപ്പുലം കരകളെ ബന്ധിപ്പിച്ച് പാലമുണ്ടാവുക എന്നത് പ്രദേശവാസികളുട വർഷങ്ങളായുള്ള ആവശ്യമാണ് യഥാർഥ്യമാകുന്നത്. അച്ചൻകോവിൽ -ചിറ്റാർ മലയോര ഹൈവേയിലൂടെ എത്തുന്ന തമിഴ്നാട് സ്വദേശികൾക്കടക്കം കോന്നിയിൽ എത്താതെ അരുവാപ്പുലത്തുനിന്നും ഐരവൺ പാല ത്തിലൂടെ മെഡിക്കൽ കോളേജിലെത്താം. മെഡിക്കൽ കോളേജിലേക്കുള്ള പാലം കോന്നി ടൗണിലെ തിരക്കിൽപെടാതെ രോഗികൾക്ക് ആശുപത്രിയിൽ എത്താൻ സഹായകമാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...

തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും ; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ സ്ഥാപിക്കും

0
കൊച്ചി : കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ...

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം : ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

0
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള...