കോഴിക്കോട് : ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയിൽ നേതൃത്വത്തെ പിന്തുണച്ച് വനിതാ ലീഗ്. നേതൃത്വത്തെ ഹരിത അനുസരിച്ചില്ലെന്ന് ദേശീയ വൈസ് പ്രസിഡന്റ് ഖമറുന്നീസ അൻവർ അഭിപ്രായപ്പെട്ടു. വനിതാ കമ്മിഷന് നൽകിയ പരാതി പിൻവലിക്കാത്തത് അച്ചടക്ക ലംഘനമാണ്.
എം എസ് എഫ് നേതാക്കൾ മാപ്പ് പറഞ്ഞിട്ടും ഹരിത നേതാക്കൾ പരാതി പിൻവലിച്ചില്ല. പാർട്ടിയുടെ ഭാഗമാകുമ്പോൾ നേതൃത്വത്തെ അനുസരിക്കണമെന്നും പാർട്ടി അറിയാതെ വനിതാ നേതാക്കൾ വനിതാ കമ്മിഷനെ സമീപിച്ചത് തെറ്റായ നടപടിയാണെന്നും ഖമറുന്നീസ അൻവർ പറഞ്ഞു.