ഹരിവരാസനം പുരസ്‌കാരം 14ന് സമ്മാനിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജനുവരി 14 ന് സന്നിധാനത്തെ പ്രധാന സ്റ്റേജിൽ നടക്കുന്ന സമ്മേളനത്തിൽ 2022 ലെ ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകൻ  ആലപ്പി രംഗനാഥിന് സമ്മാനിക്കും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി. കെ. രാധാകൃഷ്ണൻ ഹരിവരാസനം പുരസ്‌കാരം വിതരണം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ചടങ്ങിൽ സ്വാഗതം പറയും.

ആന്റോ ആന്റണി എംപി, ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ആലപ്പി രംഗനാഥും ശിഷ്യൻമാരായ പിന്നണീ ഗായകരും ചേർന്ന് സ്റ്റേജിൽ ഭക്തിഗാനമേള അവതരിപ്പിക്കും. അന്നേ ദിവസം പ്രശസ്ത ഗായകൻ വീരമണി രാജുവും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതവും നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...