ഹരിയാനയിലെ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷി

For full experience, Download our mobile application:
Get it on Google Play

ഹരിയാന : ഹരിയാനയിലെ കർണാലിൽ കർഷക പ്രക്ഷോഭത്തിനിടയിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷിയായ കർഷകൻ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുശീൽ കാജലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് പോലീസ് തടഞ്ഞു. കർഷകരെ മർദിക്കാൻ നിർദേശിച്ച എസ്.ഡി.എം. ആയുഷ് സിൻഹയെ ഹരിയാന സർക്കാർ സ്ഥലം മാറ്റി.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെയുണ്ടായ പോലീസ് മർദനത്തിലാണ് ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചത്. ഹരിയാനയിലെ കർണാലിൽ വെള്ളിയാഴ്ചയുണ്ടായ പോലീസ് നടപടിയിലാണ് സുശീൽ കാജൾ മരിച്ചത്.

കർണാലിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത ബി.ജെ.പി. നേതാക്കളുടെ യോഗത്തിലാണ് സംഭവം. ബി.ജെ.പി. നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുശീൽ കാജലിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. എന്നാൽ മരണ കാരണം ഹൃദയ സ്തംഭനമാണെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....