ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കി. വിഷയവുമായി ബന്ധപ്പെട്ടുള്ള നിയമവശങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഒരു പാനല്‍ രൂപീകരിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി, ന്യൂ ബ്രോഡ്കാസ്റ്റര്‍സ് ഫെഡറേഷന്‍, പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റര്‍സ് അസോസിയേഷന്‍ എന്നിവയില്‍ നിന്നും കോടതി പ്രതികരണങ്ങള്‍ തേടി.
നിയന്ത്രണമില്ലാത്ത മാധ്യമങ്ങള്‍ വിദ്വേഷവും, വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നു .പൗരന്മാര്‍ക്ക് സത്യസന്ധമായ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയാനുള്ള അവകാശം ലംഘിക്കപ്പെടുന്നു. അതിനാല്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.