പോ​ലീ​സ് മ​ര്‍​ദി​ച്ച​തി​ലെ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെന്ന് ബ​ന്ധു​ക്ക​ള്‍

For full experience, Download our mobile application:
Get it on Google Play

ക​ള​മ​ശേ​രി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തി​ന് പ​തി​നേ​ഴു​കാ​ര​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഘ​ത്തി​ലെ ഒ​രു കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി മ​രി​ച്ച കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍.​പോ​ലീ​സ് മ​ര്‍​ദി​ച്ച​തി​ലെ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. കൗ​ണ്‍​സി​ലിം​ഗി​നാ​യി സ​മീ​പി​ച്ച​പ്പോ​ള്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്നും കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ലാ​ണ് 17 വ​യ​സു​കാ​ര​നു മ​ര്‍​ദ​ന​മേ​റ്റ​ത്. കേ​സി​ല്‍ പ്ര​തി​യാ​യ ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി കാ​ട്ടു​പറമ്പില്‍ നി​ഖി​ല്‍ പോ​ള്‍ (17) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ശി​ശു​ക്ഷേ​മ സ​മി​തി തി​ങ്ക​ളാ​ഴ്ച മൊ​ഴി​യെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് നി​ഖി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

17-കാ​ര​നെ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണു ക്രൂ​ര​മ​ര്‍​ദ​ന സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കേ​സി​ലെ പ്ര​തി​ക​ളി​ല്‍ ആ​റു​പേ​രും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ല​നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി വി​ട്ടെ​ങ്കി​ലും എ​ഴു​ന്നേ​റ്റു ന​ട​ക്കാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണ്. ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്‌ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...