തിരുവനന്തപുരം : കുണ്ടറ പീഡനകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി ശശീന്ദ്രന് എതിരെ ഹര്‍ജി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടെന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മണക്കാട് സ്വദേശി ജിജാ ജെയിംസ് മാത്യുവാണ് ഹര്‍ജി നല്‍കിയത്.
കേസ് അടുത്തമാസം നാലിന് ലോകായുക്ത പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. ശശീന്ദ്രന്റെ പ്രവൃത്തികള്‍ ഭരണഘടനാ ലംഘനമാണെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.