പത്തനംതിട്ട: 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചുവെന്ന് ആരോപിച്ച് സി പി എം സംസ്ഥാന കമ്മിറ്റി അംഗം ആര്‍.അനന്തഗോപന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി.
ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായി മത്സരരംഗത്തിറങ്ങിയ ആന്റോ ആന്റണി 44243 വോട്ടുകള്‍ക്കാണ് സിറ്റിംഗ് സീറ്റില്‍ വിജയം ആവര്‍ത്തിച്ചത്. സിപിഎമ്മില്‍ നിന്നും വീണാ ജോര്‍ജും ബിജെപിക്കായി കെ.സുരേന്ദ്രനുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.