നാടക – സിനിമ അഭിനേത്രി സൗദി ഗ്രേസി കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സൗദി ഗ്രേസി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടി ഗ്രേസി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച്‌ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം. കോവിഡ് നെഗറ്റീവ് ആയെങ്കിലും കോവിഡിന്റെ തുടര്‍ച്ചയായി ന്യൂമോണിയ എത്തിയതോടെ ആരോഗ്യം മോശമാകുകയായിരുന്നുവെന്ന് മകള്‍ കാത്തലീന്‍.

അടുത്തിടെ ഇറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലെ സൗബിന്‍ ഷാഹിറിന്റെ അമ്മ കഥാപാത്രം ഗ്രേസിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. ഖദീജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗ്രേസി അവതരിപ്പിച്ചത്.

കൊച്ചിയുടെ കടലോരമേഖലയായ ‘സൗദി’ എന്ന പ്രദേശത്ത് ജനിച്ചു വളര്‍ന്ന ഗ്രേസി 13-ാം വയസ്സിലാണ് നാടകരംഗത്ത് എത്തുന്നത്. ആദ്യകാലത്ത് അമ്വേച്ചര്‍ നാടകങ്ങളിലൂടെ രംഗത്തെത്തിയ ഗ്രേസി പിന്നീട് കൊല്ലം ഉപാസന, പൂഞ്ഞാര്‍ നവധാര, കൊച്ചിന്‍ അനശ്വര തുടങ്ങി നിരവധി നാടകസമിതികളിലും പ്രവര്‍ത്തിച്ചു.

‘വികൃതി’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിയുടെ സിനിമാ അരങ്ങേറ്റം. ‘റോയ്’ എന്ന ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ഇതുവരെ റിലീസിനെത്തിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...