കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ച് ഹർഷിന

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് ദുരിതപർവ്വം താണ്ടിയ ഹർഷിനക്ക് ഒടുവിൽ സർക്കാർ ജോലി. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ തന്നെയാണ് ഹർഷീന ജോലിക്ക് കയറിയത്. തന്നെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും നീതി ലഭിച്ചെന്നുമായിരുന്നു ഹർഷീനയുടെ പ്രതികരണം. വയറിനകത്ത് കുടുങ്ങിയ കത്രികയുമായി വേദന തിന്ന് തീർത്ത അഞ്ച് വർഷം. വീഴ്ചവരുത്തിയവർക്കെതിരെ നടപടിയും നഷ്ടപരിഹാരവും തേടി അലഞ്ഞ നാല് വർഷം. ദുരിതകാലം പിന്നിട്ട സന്തോഷവുമായാണ് ഹർഷീന വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. പ്രൻസിപ്പലിനെ കണ്ട്, സർക്കാർ ഉറപ്പ് നൽകിയ ജോലിക്കുള്ള നിയമന ഉത്തരവ് വാങ്ങി.

ചികിത്സാ പിഴവ് സംഭവച്ച മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്റായാണ് നിയമനം. രാവിലെ പത്ത് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റി. ഇന്നലെ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും ഹർഷിന നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പ് നൽകിയത്. നീതി ലഭിച്ചുവെന്നും സന്തോഷവും സമാധാനവും തോന്നുന്നുവെന്ന് ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. അവഗണിച്ചവർക്കുള്ള മറുപടിയാണ് ഈ നിയമനമെന്ന് പറഞ്ഞ ഹര്‍ഷിന, കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു. പോരാട്ടത്തിന്റെ വിജയമാണിതെന്ന് പ്രതികരിച്ച ഹര്‍ഷിന, മുഖ്യമന്ത്രി വിഡി സതീശനും ആരോഗ്യമന്ത്രി കെ മുരളീധരനും കൂടെ നിന്നെന്നും നഷ്ട പരിഹാരം ഉറപ്പ് നൽകിയെന്നും പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ...

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു

0
ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര...

കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിച്ചു

0
പത്തനംതിട്ട : കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) 69-ാമത് സംസ്ഥാന...