കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം ആയി നല്‍കണമെന്നും ഹര്‍ഷിന. പ്രശ്‌ന പരിഹാരം ഇല്ലെങ്കില്‍ 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം തുടങ്ങുമെന്നും ഹര്‍ഷിന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് നിന്ന് തന്നെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയത്. ശാരീരിക – മാനസിക വേദനകള്‍ ഒരുപ്പാട് അനുഭവിച്ചുവെന്നും ഹര്‍ഷിന പറഞ്ഞു.
2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്‌റഫിന്റെ ഭാര്യ ഹര്‍ഷിനയാണ് അഞ്ചുവര്‍ഷം വയറ്റിനുള്ളില്‍ കത്രികയുമായി വേദന തിന്നുകഴിഞ്ഞത്.