ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് എട്ട് വിക്കറ്റ് ജയം. ലഖ്‌നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കിനിൽക്കെ ഡൽഹി മറികടന്നു. മുൻ ടീമിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത കെ.എൽ രാഹുൽ അർധ സെഞ്ചറിയുമായി (42 പന്തിൽ 57) പുറത്താകാതെ നിന്നു. മൂന്ന് ഫോറും സിക്‌സറും സഹിതമാണ് കെഎൽ രാഹുൽ ഫിഫ്റ്റിയടിച്ചത്. അഭിഷേക് പൊറേൽ(36 പന്തിൽ 51), അക്‌സർ പട്ടേൽ(20 പന്തിൽ 34) മികച്ച പിന്തുണ നൽകി. മലയാളി താരം കരുൺ നായർ 15 റൺസെടുത്ത് മടങ്ങി. കഴിഞ്ഞ സീസണിൽ ലഖ്നൗ ക്യാപ്റ്റനായിരുന്ന കെ എൽ രാഹുലിന് ടീം ഉടമ സഞ്ജീവ് ഗോയങ്കയിൽ നിന്നും പരസ്യ ശകാരവും അപമാനവും നേരിടേണ്ടിവന്നത് വലിയ ചർച്ചയായിരുന്നു.

തുടർന്ന് മെഗാതാരലേലത്തിൽ ലഖ്‌നൗ ഋഷഭ് പന്തിനെ 27 കോടി ചെലവിട്ട് കൂടാരത്തിലെത്തിക്കുകയായിരുന്നു. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറിന്റെ ബൗളിങ് കരുത്തിലാണ് ഡൽഹിയെ 159ൽ ഒതുക്കിയത്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം(33 പന്തിൽ 52) റൺസെടുത്ത് ടോപ് സ്‌കോററായി. മിച്ചൽ മാർഷ്(45), ആയുഷ് ബധോനി(36) എന്നിവരും മികച്ച പിന്തുണ നൽകി. ഏഴാമനായി ക്രീസിലെത്തിയ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് പൂജ്യത്തിന് മടങ്ങി. ലഖ്‌നൗ തട്ടകമായ എകാന സ്റ്റേഡിയത്തിൽ 160 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. അഭിഷേക് പൊറേൽ-കരുൺ നായർ കൂട്ടുകെട്ട് ആദ്യഓവറുകളിൽ തകർത്തടിച്ചതോടെ റണ്ണൊഴുകി. എന്നാൽ നാലാം ഓവറിൽ കരുൺ നായർ(15) പുറത്തായി.

എയ്ഡൻ മാർക്രത്തെ സിക്‌സർ പറത്തിയ കരുൺ തൊട്ടടുത്ത പന്തും വലിയ ഷോട്ടിന് ശ്രമിച്ചെങ്കിലും പാഡിൽ ഉരസി ബൗൾഡായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കെ.എൽ രാഹുൽ-പൊറേൽ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12ാം ഓവറിൽ അഭിഷേക് പൊറേൽ മടങ്ങിയെങ്കിലും അക്‌സർ പട്ടേൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ 17.5 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യം മറികടന്നു. ജയത്തോടെ 12 പോയന്റുമായി ഡൽഹി രണ്ടാംസ്ഥാനത്ത് തുടരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസ് പടുത്തുയർത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...