പാലക്കാട്: അരിക്കൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധങ്ങളും വിമർശങ്ങളുമാണ് ഉയരുന്നത്. പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് മറ്റന്നാൾ നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നെല്ലിയാമ്പതി പഞ്ചായത്തില്‍ സംയുക്ത ഹര്‍ത്താല്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ.
അതേസമയം കേരള സർക്കാർ ഹൈക്കോടതി ഉത്തരവുകളെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.ഉപദ്രവകാരികളായ വന്യമൃഗങ്ങൾക്കെതിരെ നടപടി എടുക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണെന്ന് ഹർജിയിൽ പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവുകൾ ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം. അരികൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ തെറ്റായ നടപടിയാണെന്നും അരിക്കൊമ്പൻ നടത്തിയിട്ടുള്ള അക്രമങ്ങളെ സംബന്ധിച്ചും ഹർജിയിൽ വിശദമായി പറയുന്നുണ്ട്.