കണ്ണൂരില്‍ കാറിന് തീപിടിച്ചു ; പിഞ്ചുകുട്ടികള്‍ അടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരില്‍ കാറില്‍ നിന്ന് തീ പടര്‍ന്ന് ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിച്ചത് കൊണ്ടാണ് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്. തലശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആളിപ്പടര്‍ന്ന തീയില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. തലശേരിയിലെ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്

കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. റോഡരികില്‍ കാര്‍ നിര്‍ത്തി പിന്‍ സീറ്റില്‍ ഉണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്താണ് മുന്‍വശത്ത് നിന്ന് തീ ഉയര്‍ന്നത്. ഇതിനോടകം തന്നെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ പുറത്ത് എത്തിയിരുന്നു. മുന്നില്‍ വലതുവശത്ത് എന്‍ജിനില്‍ നിന്നാണ് തീ ഉയര്‍ന്നത്. വാഹനത്തിന് തീപിടിക്കുമ്പോള്‍ സാധാരണയായി ആദ്യം പുകയാണ് ഉയരാറ്. എന്നാല്‍ പുക ഉയരുന്നതിന് മുന്‍പ് തന്നെ കാറിന്റെ ഒരു വശത്ത് നിന്ന് തീ ഉയരുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...