സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ; മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരുത റോഡ് ലോക്കല്‍ കമ്മറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 9.15ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന്റെ കാര്യം വ്യക്തമല്ല. പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഷാജഹാന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ രണ്ടു വിഭാഗം തമ്മിലുള്ള സംഘര്‍ഷമാണ്  കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു. കൊലപാതകത്തെ അപലപിക്കുന്നു. കൊലപാതകം ബിജെപിയുടെയോ, ആര്‍എസ്എസിന്റെയോ തലയില്‍ കെട്ടി വെക്കാനുള്ള മലമ്പുഴ എംഎല്‍എയുടെ ശ്രമം അംഗീകരിക്കാനാവില്ല. ബിജെപിക്കോ ആര്‍എസ്എസിനോ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ല. കൊലപാതകം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും ബിജെപി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...