നാളെ ഭാരത് ബന്ദ് ; കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ആദിവാസി-ദലിത് സംഘടനകൾ ; വയനാട് ജില്ലയെ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പട്ടികജാതി-വർഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, എസ്.സി.-എസ്.ടി വിഭാഗങ്ങളിൽ ‘ക്രീമിലെയർ’ നടപ്പാക്കാനും സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകൾ. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആർമിയും വിവിധ ദലിത്-ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ നടത്തുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും ഹര്‍ത്താല്‍. ഉത്തരേന്ത്യയിലെ പലയിടങ്ങളിലും ഭാരത് ബന്ദിനെ തുടര്‍ന്ന് പൊതുഗതാഗതം തടസപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും കേരളത്തെ സാരമായി ബാധിച്ചേക്കില്ല. സ്‌കൂളുകളുടെയും പ്രവര്‍ത്തനത്തെയും പരീക്ഷാ നടത്തിപ്പിനേയും ഹര്‍ത്താല്‍ ബാധിച്ചേക്കില്ല.

സംസ്ഥാനത്ത് പൊതുഗതാഗതവും സാധാരണനിലയിലായിരിക്കും.പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽനിന്ന് ഒഴിവാക്കുമെന്ന് ആദിവാസി-ദലിത് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം.സി.എഫ്., വിടുതലൈ ചിരിതൈഗൾ കച്ഛി, ദലിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...