കോന്നി : ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2024-25 നെൽകൃഷി വികസന പദ്ധതി പ്രകാരം അട്ടച്ചാക്കൽ പാടശേഖരത്തിൽ നടപ്പിലാക്കിയ നെൽകൃഷിയുടെ കൊയ്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് നിർവഹിച്ചു. വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലതികകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പടശേഖര സമിതി പ്രസിഡന്റ് തോമസ് ജോർജ് സ്വാഗതം ആശംസിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ, പടശേഖരസമിതി സെക്രട്ടറി സി. എസ്സ്. സോമൻ പിള്ള, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദിപു റ്റി കെ, നെൽകർഷകർ, പ്രദേശവാസികൾ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ പങ്കെടുത്ത ചടങ്ങിന് അസിസ്റ്റന്റ് കൃഷി ഓഫീസർ ഷക്കീല ബീവി നന്ദി പറഞ്ഞു.
ആലപ്പുഴയിൽ നിന്നും എത്തിച്ച കൊയ്ത്തു മെതി യന്ത്രം എത്തിച്ചാണ് കൊയ്ത്തു നടത്തുന്നത്. കൊയ്ത്ത് ഏകദേശം 4 ദിവസം നീണ്ടുനിൽക്കും. 13 ഏക്കർ പാടത്തിലാണ് അത്യുൽപ്പാദന ശേഷിയുള്ള ഉമ ഇനം നെൽവിത്ത് വിതച്ചത്. 25000 കിലോയോളം നെല്ല് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോന്നി ഗ്രാമ പഞ്ചായത്ത് നെൽവിത്ത് സൗജന്യമായി നൽകുകയും കോന്നി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും കൂലിചെലവും നൽകിയിട്ടുണ്ട്. കോന്നി ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സഹായത്തിൽ നെൽകൃഷി നടത്തിയ 9 കർഷകരും സംതൃപ്തരാണ്. വരും വർഷങ്ങളിൽ കൂടുതൽ ഏരിയയിൽ കൃഷി വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നതിനോടൊപ്പം കൂടുതൽ സാമ്പത്തിക സഹായങ്ങൾ കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾകൂടി ആലോചനയിൽ ഉണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.