Wednesday, May 7, 2025 5:04 am

മലയോര മേഖലയിൽ ഇത് കോലിഞ്ചിയുടെ വിളവെടുപ്പ് കാലം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ മലയോര മേഖലയിൽ കോലിഞ്ചിയുടെ വിളവെടുപ്പ് കാലമാണിപ്പോൾ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കോലിഞ്ചിക്ക് വില ലഭിക്കുന്നത് കര്‍ഷകര്‍ക്കും ആശ്വാസമാണ്. തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, കൊക്കാത്തോട് തുടങ്ങിയ കോന്നിയുടെ മലയോര മേഖലയിൽ നിരവധി കോലിഞ്ചി കർഷകരാണ് ഉള്ളത്. പാകമായ കോലിഞ്ചി കിളച്ച് ഉണക്കി വിൽക്കുന്ന തിരക്കിലാണ് കർഷകർ. മഴ ആരംഭിച്ച് ജൂൺ, ജൂലായ് മാസങ്ങളിലാണ് കോലിഞ്ചി കൃഷി ചെയ്യുന്നത്. ഫെബ്രുവരി, മാർച്ച് മാസത്തിലാണ് കോലിഞ്ചിയുടെ വിളവെടുപ്പ് കാലമായി കണക്കാക്കുന്നത്. കൃഷി ചെയ്ത് മൂന്നാം വർഷമാണ് കോലിഞ്ചി വിളവെടുത്ത് തുടങ്ങുന്നത്.

കോലിഞ്ചി കൃഷി ചെയ്യുവാൻ ചിലവ് കുറവാണെങ്കിലും പാകമായ കോലിഞ്ചി കിളച്ച് ചുരണ്ടി നല്ല വെയിലിൽ ഉണക്കി എടുത്ത് പാകപ്പെടുത്തി വിൽപ്പനക്ക് എത്തിക്കുമ്പോൾ ചിലവ് ഏറെയാണ്. വേര് ചെത്തി പുറംതൊലിയും വേരുകളും നീക്കം ചെയ്തതിന് ശേഷമാണ് വിൽപ്പനക്ക് ഒരുക്കുന്നത്. കുറഞ്ഞത് പത്ത് ദിവസമെങ്കിലും നല്ല ചൂടുള്ള വെയിലിൽ ഉണക്കണം. ഇപ്പോൾ പതിനൊന്ന് കിലോക്ക് പച്ചയ്ക്ക് 270 രൂപയും ഉണക്കലിന് 1200 രൂപയും വിലയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളില്‍ കോലിഞ്ചി കര്‍ഷകര്‍ കൂടുതലായി ഉണ്ട്.

മലയോര ഗ്രാമങ്ങളിൽ വന മേഖലയോട് ചേർന്ന പാറ പുറങ്ങളിലും നല്ല വെയിൽ ലഭിക്കുന്ന വഴി അരികിലും ഒക്കെയാണ് കർഷകർ കോലിഞ്ചി ഉണക്കുവാൻ ഇടുന്നത്. രൂക്ഷ ഗന്ധമുള്ളതിനാൽ കീടങ്ങളുടെയും വന്യ മൃഗങ്ങളുടെയും ആക്രമണവും കോലിഞ്ചിക്ക് ഉണ്ടാകാറില്ല. ഒരു മീറ്റർ അകലത്തിൽ കുഴികൾ എടുത്താണ് വിത്തുകൾ നടുന്നത്. ഏഴ് അടിവരെ പൊക്കം വെക്കുകയും വേഗത്തിൽ പടരുകയും ചെയ്യുന്ന ഇഞ്ചിയുടെ വർഗ്ഗത്തിൽ പെട്ട ചെടിയാണ് കോലിഞ്ചി. മലഞ്ചരക്ക് വിഭാഗത്തിൽ പെട്ട കോലിഞ്ചി ഉണക്കിയാണ് വിറ്റഴിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും ഇതിന് നല്ല വില ലഭിക്കുന്നുണ്ട്. ഔഷധ നിർമ്മാണത്തിനും സുഗന്ധ തൈല നിർമ്മാണത്തിനുമാണ് കോലിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്

0
ദില്ലി : പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ...

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍...

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....