Tuesday, April 15, 2025 11:06 am

വില്‍പ്പനക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തന്‍വേലിക്കര വീട്ടില്‍ അന്‍വര്‍ സാദിഖ് (26) ആണ് കാക്കനാട് ഇടച്ചിറ ഭാഗത്തു വച്ച്‌ പോലിസിന്റെ പിടിയിലായത്. കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ ബിജി ജോര്‍ജ് , ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, ഇന്‍ഫോ പാര്‍ക്ക് എസ് ഐ രാധാകൃഷ്ണന്‍, എഎസ് ഐ ഹനീഫ് , ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ടാക്‌സി ഡ്രൈവറായ ഇയാള്‍ കാക്കനാട്, തൃപ്പൂണിത്തുറ ഭാഗത്തുള്ള യുവാക്കള്‍ക്കും മറ്റും വില്‍പ്പന നടത്തി വരികയായിരുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ മാരകമായ ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിന് കര്‍ശനമായ നടപടികളാണ് സിറ്റി പോലിസ് കമ്മീഷണര്‍ നടപ്പിലാക്കിവരുന്നത്. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മാഫിയകളെക്കുറിച്ച്‌ വിവരം ലഭിച്ചാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നും ഇത്തരത്തില്‍ വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ട ഗവ. ഡിവിഎൽപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം നടന്നു

0
കോഴഞ്ചേരി : കോട്ട ഗവ. ഡിവിഎൽപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം...

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് തിരിച്ചടി ; പശുപതി കുമാര്‍ പരസിൻ്റെ പാർട്ടി സഖ്യംവിട്ടു

0
പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎ സഖ്യത്തിന് തിരിച്ചടി. ബിജെപിയുടെ നേതൃത്വത്തിലുളള...

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

0
കണ്ണൂർ: സിപിഎമ്മിന്റെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലെ...

ടാറിങ് തകര്‍ന്ന് കവിയൂർ കോട്ടൂർതുരുത്ത് റോഡ്

0
കവിയൂർ : വെണ്ണീർവിള പാടത്തേക്കുള്ള കോട്ടൂർ തുരുത്ത് പാതയിൽ ടാറിങ്...