തട്ടിപ്പിന്റെ മറ്റൊരു മുഖം : ഒരു ടീച്ചര്‍ ഒരേസമയം പഠിപ്പിച്ചത് 25 സ്കൂളുകളില്‍ ; ക്ലാസിലെത്താതെ ഒരുവര്‍ഷം സമ്പാദിച്ചത് ഒരു കോടി

For full experience, Download our mobile application:
Get it on Google Play

ലക്നൗ: ഒരേസമയം 25 സ്കൂളുകളില്‍ ജോലി, 13 മാസം കൊണ്ട് മുഴുവന്‍ സമയ സയന്‍സ് ടീച്ചര്‍ സമ്പാദിച്ചത്  ഒരു കോടി രൂപ. ഉത്തര്‍പ്രദേശില്‍ ദുര്‍ബലവിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന കസ്തുര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലാണ്  തട്ടിപ്പ് നടന്നത്. അധ്യാപകരുടെ ഡേറ്റാ ബേസ് പുറത്തുവന്നതോടെയാണ്‌   തട്ടിപ്പു പുറത്തായത്. ഒരേസമയം വിവിധ സ്കൂളുകളില്‍ ജോലി ചെയ്യുകയെന്നത് നടപടിയാകുന്ന ഒന്നല്ല. അതിനാല്‍ എങ്ങനെയാണ് മണിപ്പുര്‍ സ്വദേശിയായ അനാമിക ശുക്ല ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്ന് അറിയാന്‍ അന്വേഷണം തുടങ്ങി.

പ്രേരണ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് അറ്റന്‍ഡന്‍സ് ശരിയാക്കുന്നത്. എന്നിട്ടും എങ്ങനെയാണ് ഇവര്‍ ഇത്തരത്തിലൊരു തട്ടിപ്പുനടത്തിയതെന്നാണ് അധികൃതര്‍ ആലോചിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ജനറല്‍ വിജയ് കിരണ്‍ ആനന്ദ് പറഞ്ഞു. ലോക്ഡൗണ്‍ ആയതിനാല്‍ ഇവരുടെ വിവരങ്ങളൊന്നും കണ്ടുപിടിക്കാനാകുന്നില്ല. ആരോപണം സത്യമെന്നു കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും ആനന്ദ് പറഞ്ഞു.

അനാമികയുടെ ശരിക്കുമുള്ള പോസ്റ്റിങ് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പരാതി ലഭിച്ചിരിക്കുന്ന ജില്ലകളില്‍നിന്നാണ്  കുറച്ചെങ്കിലും വിവരങ്ങള്‍ കിട്ടുന്നത്. അംബേദ്കര്‍ നഗര്‍, ബഗ്പത്, അലിഗഡ്, ഷഹറന്‍പൂര്‍, പ്രയാഗ്‌രാജ് തുടങ്ങിയ സ്കൂളുകളിലായിരുന്നു ഇവര്‍ തട്ടിപ്പു നടത്തിയത്. കോണ്‍ട്രാക്‌ട് അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് 30,000 രൂപയാണ് മാസശമ്പളം. ഓരോ ജില്ലയിലെ ഓരോ ബ്ലോക്കിലും ഒരു ബാലിക വിദ്യാലയമാണുള്ളത്.

എല്ലാ സ്കൂളുകളിലും ഒരേ ബാങ്ക് അക്കൗണ്ട് തന്നെയാണ് അനാമിക നല്‍കിയിരുന്നത്. അധ്യാപകരുടെ സ്വകാര്യ വിവരങ്ങളടക്കം നല്‍കുന്ന മാനവ് സംപദ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുമ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. ഒരേ വിവരങ്ങള്‍ അടങ്ങുന്ന അനാമിക ശുക്ല 25 സ്കൂളുകളില്‍ പഠിപ്പിക്കുന്നതായിട്ടാണ് രേഖയില്‍ കാണിച്ചിരുന്നത്. റായ്ബറേലിയിലെ ബാലിക വിദ്യാലയത്തിലാണ് അനാമിക അവസാനം ജോലി ചെയ്തത്. റായ്ബറേലിയില്‍നിന്ന് പരാതി ലഭിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണത്തില്‍ ഇതു കണ്ടെത്തിയതോടെ ഇവരുടെ ശമ്പളം നിര്‍ത്തിവച്ചു. തുടരന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...