കോഴിക്കോട്: കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടിയില്‍ അധികം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് അറസ്റ്റിലായത്.
എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബാഗില്‍ മൂന്ന് പൊതികളിലായിരുന്നു ഹാഷിഷ് ഓയില്‍. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ് അന്‍വര്‍ ഹാഷിഷ് ഓയില്‍ എത്തിച്ചത്. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസില്‍ യാത്ര ചെയ്തതെന്നാണ് പ്രതി എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തിയത്.
മയക്കുമരുന്ന് സംഘത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസിന്റെ നിഗമനം. ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും ഉടന്‍ ഇവരെ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു.